തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ താഴെയിറക്കി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ (Kerala Exit Poll 2026). പ്രമുഖ സർവേ ഏജൻസികളായ ആക്സിസ് മൈ ഇന്ത്യ, മാട്രിസ്, പീപ്പിൾസ് പൾസ് എന്നിവയെല്ലാം യുഡിഎഫിന് ഭരണസാധ്യത കൽപ്പിക്കുന്നു. 140 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് വേണ്ട 71 സീറ്റുകൾ യുഡിഎഫ് അനായാസം മറികടക്കുമെന്നാണ് പ്രവചനങ്ങളിലെ പൊതുവായ സൂചന.
വിവിധ സർവേകളിലെ സീറ്റ് പ്രവചനങ്ങൾ താഴെ:
| ഏജൻസി | യുഡിഎഫ് (UDF) | എൽഡിഎഫ് (LDF) | എൻഡിഎ (NDA) |
| ആക്സിസ് മൈ ഇന്ത്യ | 78 – 90 | 49 – 62 | 0 – 3 |
| പീപ്പിൾസ് പൾസ് | 75 – 85 | 55 – 65 | 0 – 3 |
| ജെവിസി (JVC) | 72 – 84 | 52 – 61 | 3 – 7 |
| മാട്രിസ് (Matrize) | 70 – 75 | 60 – 65 | 3 – 5 |
| വോട്ട് വൈബ് | 70 – 80 | 58 – 68 | 0 – 4 |
യുഡിഎഫിന് പരമാവധി 90 സീറ്റുകൾ വരെ ലഭിക്കാമെന്ന് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുമ്പോൾ, എൽഡിഎഫിന് പരമാവധി ലഭിക്കാവുന്ന സീറ്റ് 68 ആണെന്ന് വോട്ട് വൈബ് സൂചിപ്പിക്കുന്നു. കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട പ്രകടനം ഇത്തവണ ബിജെപി നയിക്കുന്ന എൻഡിഎ കാഴ്ചവെക്കുമെന്നാണ് സർവേകൾ പറയുന്നത്. ജെവിസി സർവേ എൻഡിഎയ്ക്ക് 7 സീറ്റുകൾ വരെ പ്രവചിക്കുന്നുണ്ട്. ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിന്റെ അന്തിമ ഫലം മെയ് 4-ന് പുറത്തുവരുമ്പോൾ കേരളം ആർക്കൊപ്പം നിൽക്കുമെന്ന് വ്യക്തമാകും.
Story Summary: Exit polls for the 2026 Kerala Assembly elections suggest a major comeback for the UDF, with multiple agencies like Axis My India and Peoples Pulse predicting 75-90 seats for the front. The LDF is expected to fall below the majority mark, while the NDA is projected to win between 0 and 7 seats.

