Description
Digital Voice of Kerala
Wednesday, April 29, 2026

Digital Voice of Kerala
HomeKeralaകുന്നംകുളം കോൺഗ്രസിൽ പോര് മുറുകുന്നു: 5 കൗൺസിലർമാർക്കെതിരെ നടപടിക്ക് DCC | Congress

കുന്നംകുളം കോൺഗ്രസിൽ പോര് മുറുകുന്നു: 5 കൗൺസിലർമാർക്കെതിരെ നടപടിക്ക് DCC | Congress

🎙️ Latest Podcast

തൃശൂർ: കുന്നംകുളം നഗരസഭയിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമാകുന്നു. പാർട്ടി തീരുമാനം ലംഘിച്ച അഞ്ച് കൗൺസിലർമാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഒരുങ്ങുകയാണ്. (Fight intensifies in Kunnamkulam Congress, DCC to take action against 5 councilors )

പ്രതിസന്ധി പരിഹരിക്കാൻ പ്രാദേശിക നേതൃത്വം ഒരു ഒത്തുതീർപ്പ് നിർദ്ദേശം ഡിസിസിക്ക് മുന്നിൽ വെച്ചിട്ടുണ്ട്. നിലവിലെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി മോൺസിയെ പാർലമെന്ററി പാർട്ടി ലീഡറായി നിയമിക്കുക. ഒഴിവുവരുന്ന ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് ലെബീബ് ഹസ്സനെ കൊണ്ടുവരിക.

ഈ ഒത്തുതീർപ്പ് ഫോർമുലയിലൂടെ തർക്കങ്ങൾ അവസാനിപ്പിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. എന്നാൽ, പാർട്ടി അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് ഡിസിസി വൃത്തങ്ങൾ വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.