എറണാകുളം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ‘നിയുക്ത മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിച്ച് മൂവാറ്റുപുഴയിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. മൂവാറ്റുപുഴ കിഴക്കേക്കര മണിയംകുളം കവലയിലാണ് “നിയുക്‌ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ബോർഡ് സ്ഥാപിച്ചത്.( Flex board that appeared congratulating VD Satheesan has been removed)
ബോർഡിൽ ഇത് സ്ഥാപിച്ചവരുടെ പേരോ മറ്റ് സംഘടനകളുടെ വിവരങ്ങളോ രേഖപ്പെടുത്തിയിരുന്നില്ല. നേതൃത്വത്തിന്റെ യാതൊരുവിധ അറിവോടുകൂടിയല്ല ബോർഡ് പ്രത്യക്ഷപ്പെട്ടതെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. വിവാദമായതോടെ മണിക്കൂറുകൾക്കകം തന്നെ ബോർഡ് അവിടെനിന്നും നീക്കം ചെയ്തു. പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള ചർച്ചകൾ സജീവമാക്കാൻ ഇത്തരം പ്രവൃത്തികൾ കാരണമാകുമെന്നതിനാൽ ഗൗരവത്തോടെയാണ് നേതൃത്വം ഇതിനെ കാണുന്നത്.

