ബത്തേരി: സുൽത്താൻ ബത്തേരി ബീനാച്ചിയിൽ കൗമാരക്കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് പ്രദേശം (Sultan Bathery Student Death). ചൊവ്വാഴ്ച രാവിലെ ആറരയോടെ വീടിന്റെ ഹാളിലാണ് ഫാദിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബീനാച്ചി ഗവൺമെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ഫാദിൽ.
മരണവിവരമറിഞ്ഞ ഉടൻ സുൽത്താൻ ബത്തേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബത്തേരി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുടുംബം: മുഹമ്മദ് ആദിൽ, മുഹമ്മദ് റബീദ് എന്നിവരാണ് സഹോദരങ്ങൾ.
മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
Story Summary: A 14-year-old boy, Muhammad Fadil, was found dead inside his home in Sultan Bathery, Wayanad. The deceased was a 9th-grade student at Beenachi Government High School. His body was found in the hallway of the house on Tuesday morning. Sultan Bathery police reached the spot, completed the inquest procedures, and moved the body to the Taluk Headquarters Hospital. An investigation has been launched to determine the cause of death.

