തൃപ്പൂണിത്തുറ: വിവാഹപ്പന്തലിലേക്ക് എത്തേണ്ടിയിരുന്ന യുവാവ് വിവാഹദിനത്തിൽ തന്നെ മരണത്തിന് കീഴടങ്ങി (Groom Dies Wedding Day). തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടിൽ ജോണിന്റെയും എൽസമ്മയുടെയും മകൻ ജസ്റ്റിൻ വി. ജോൺ (32) ആണ് തിങ്കളാഴ്ച അന്തരിച്ചത്. തിങ്കളാഴ്ചയായിരുന്നു ജസ്റ്റിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ശനിയാഴ്ച വൈകുന്നേരം വീട്ടിൽ വെച്ച് നടന്ന ‘അത്താഴമൂട്ട്’ ചടങ്ങിന് പിന്നാലെ ജസ്റ്റിന് കഠിനമായ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് നിശ്ചയിച്ച വിവാഹം മാറ്റിവെച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് (തിങ്കളാഴ്ച) മരണം സംഭവിക്കുകയായിരുന്നു. ജസ്റ്റിന്റെ വിയോഗം ചാത്താരി ഗ്രാമത്തെയും ബന്ധുക്കളെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. സംസ്കാരം നാളെ (ചൊവ്വാഴ്ച) ഉച്ചയ്ക്ക് ശേഷം 3 മണിക്ക് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.
Story Summary: In a tragic incident, a 32-year-old groom-to-be died on his wedding day in Thrippunithura. Justin V. John, son of John and Elsamma, suffered physical discomfort after the traditional ‘Athazhamootu’ ceremony held on Saturday. Although he was hospitalized and the wedding postponed, he passed away on Monday. His funeral will be held on Tuesday at St. Mary’s Forane Church, Thrippunithura.

