Description
Digital Voice of Kerala
Monday, April 27, 2026

Digital Voice of Kerala
HomeKeralaനിതിൻ രാജിന്റെ മരണം: നീതി ആവശ്യപ്പെട്ട് ചൊവ്വാഴ്ച സംസ്ഥാന വ്യാപക ഹർത്താൽ;...

നിതിൻ രാജിന്റെ മരണം: നീതി ആവശ്യപ്പെട്ട് ചൊവ്വാഴ്ച സംസ്ഥാന വ്യാപക ഹർത്താൽ; അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഒ​ഴി​വാ​ക്കും, നി​ർ​ബ​ന്ധി​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ ത​ട​യി​ല്ല | Nithin Raj Death Case

🎙️ Latest Podcast

കണ്ണൂർ: അഞ്ഞരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ ഉന്നതതല അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ‘ജസ്റ്റിസ് ഫോർ നിതിൻ രാജ്’ ആക്ഷൻ കൗൺസിൽ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കും (Nithin Raj Death Case). രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ.

നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും സമാധാനപരമായ പ്രതിഷേധമായിരിക്കും നടക്കുകയെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചു. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുമെന്നും കടകൾ തുറക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും വ്യാപാരി വ്യവസായ ഏകോപന സമിതിയും വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനം തടയാൻ രോഹിത് വെമുല നിയമം നടപ്പിലാക്കുക. നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക. അഞ്ഞരക്കണ്ടി ഡെന്റൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക. ജുഡീഷ്യൽ മേൽനോട്ടത്തിൽ നിഷ്പക്ഷമായ കേസ് അന്വേഷണം ഉറപ്പാക്കുക തുടങ്ങിയവയാണ് സമരസമിതിയുടെ ആവശ്യങ്ങൾ.

നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും വിദ്യാഭ്യാസ മേഖലയിലെ ദളിത് പീഡനങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഈ പ്രതിഷേധം.

Story Summary: Dalit and Adivasi organizations have called for a state-wide hartal on Tuesday seeking justice for Nithin Raj, a BDS student who died in Kannur. The protest, led by 52 organizations, demands the arrest of those responsible, ₹10 crore compensation for the family, and the implementation of the Rohit Vemula Act. While organizers stated they won’t forcibly block vehicles, traders and bus operators in Kannur have announced they will continue services.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.