Description
Digital Voice of Kerala
Monday, April 27, 2026

Digital Voice of Kerala
HomeKeralaനിതിൻ രാജിൻ്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി ഡോ. സംഗീത...

നിതിൻ രാജിൻ്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി ഡോ. സംഗീത നമ്പ്യാർ, അറസ്റ്റ് രേഖപ്പെടുത്തി ജാമ്യം നൽകി വിട്ടയച്ചു | Nitin Raj

🎙️ Latest Podcast

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിൻ്റെ മരണം സംബന്ധിച്ച കേസിൽ പ്രതിയായ ഡോ. സംഗീത നമ്പ്യാർ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരായി. കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും, കോടതി ഉത്തരവ് പ്രകാരം ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.(Nitin Raj’s death, Dr. Sangeetha Nambiar appears before the investigating officer, released on bail)

കേസിൽ ഒന്നാം പ്രതിയായ ഡോ. എം.കെ. റാമും രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാരും സംഭവത്തിന് ശേഷം ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസമാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (നാല്) സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.

എന്നാൽ കേസിൽ കൂടുതൽ ഗൗരവകരമായ പങ്കുണ്ടെന്ന് വിലയിരുത്തപ്പെട്ട ഒന്നാം പ്രതി ഡോ. എം.കെ. റാമിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. കോളേജിലെ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ മാനസിക പീഡനമാണ് നിതിൻ രാജിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ പരാതി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.