ബംഗളൂരു: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉഷ്ണതരംഗം തുടരുന്നതിനിടെ, ബംഗളൂരുവിൽ നിന്നുള്ള ഹൃദ്യമായ ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. റോഡരികിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഐസ്ക്രീം വിതരണം ചെയ്ത് ആശ്വാസം പകരുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ലക്ഷക്കണക്കിന് ആളുകളുടെ മനസ്സ് കീഴടക്കിയത് (Bengaluru Man distributing Ice Cream For Workers).
ലക്ഷ്മൺ ഗോസ്വാമി എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ വീഡിയോ പങ്കുവെച്ചത്. 40 ഡിഗ്രി ചൂടിൽ കഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് ഒരു ചെറിയ ഐസ്ക്രീം വലിയ പുഞ്ചിരി സമ്മാനിക്കുമെന്ന് അദ്ദേഹം വീഡിയോയുടെ അടിക്കുറിപ്പിൽ കുറിച്ചു. തന്റെ ബൈക്കിൽ ഐസ്ക്രീമുകളുമായി എത്തിയ ലക്ഷ്മൺ, കത്തുന്ന വെയിലിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ സമീപിച്ച് അവ ഓരോന്നായി നൽകുകയായിരുന്നു. അപ്രതീക്ഷിതമായ ഈ സ്നേഹപ്രകടനത്തിൽ ആദ്യം ഒന്ന് അമ്പരന്നെങ്കിലും, പുഞ്ചിരിയോടെ അവർ ഐസ്ക്രീം സ്വീകരിക്കുന്നതും നന്ദി പറയുന്നതും വീഡിയോയിൽ കാണാം.
സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ നിരവധി പേർ യുവാവിനെ അഭിനന്ദിച്ച് രംഗത്തെത്തി. “എല്ലാ ഹീറോകളും കേപ്പ് ധരിക്കാറില്ല” എന്നും “നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു സഹോദരാ” എന്നും തുടങ്ങുന്ന കമന്റുകൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. കഠിനമായ കാലാവസ്ഥയിൽ ചുറ്റുമുള്ളവർക്ക് വേണ്ടി ചെയ്യുന്ന ഇത്തരം ചെറിയ പ്രവൃത്തികൾ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ഈ വീഡിയോ ഓർമ്മിപ്പിക്കുന്നു.
View this post on Instagram
Summary: Amidst the scorching heat in Bengaluru, a video of a man named Lakshman Goswami distributing ice cream to roadside workers has gone viral. In the video, Goswami is seen offering some relief to laborers working in 40-degree temperatures. The workers accepted the thoughtful gift with smiles and gratitude. Social media users have lauded his kind gesture, calling him a “hero” for making a difference during the harsh summer.

