കോഴിക്കോട്: യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പത്തൊമ്പതുകാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തമംഗലം ചൂലൂർ സ്വദേശിയെയാണ് പൊലീസ് പിടികൂടിയത്. കെ.എം.സി.ടി കോളേജിലെ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് ഇയാൾ.(Woman raped and got pregnant on the promise of marriage, 19-year-old student arrested)
പൊക്കുന്ന് സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി കോഴിക്കോട് സരോവരം പാർക്കിന് അടുത്തുള്ള അപ്പാർട്ട്‌മെന്റിലും പെരിങ്ങളത്തുള്ള സുഹൃത്തിന്റെ വീട്ടിലും വെച്ച് തന്നെ പീഡിപ്പിച്ചതായി യുവതിയുടെ പരാതിയിൽ പറയുന്നു.
യുവതി ഗർഭിണിയായ വിവരം പുറത്തറിഞ്ഞതോടെ വീട്ടുകാർ പ്രതിയുടെ കുടുംബവുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ വിവാഹവാഗ്ദാനത്തിൽ നിന്ന് യുവാവും കുടുംബവും പിന്മാറിയതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.

