പത്തനംതിട്ട: സംസ്ഥാന പൊതുവിതരണ വകുപ്പിന് കീഴിലുള്ള സി.എഫ്.ആർ.ഡിയുടെ (CFRD) കീഴിൽ പ്രവർത്തിക്കുന്ന കോന്നി കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്‌നോളജിയിൽ (CFTK) ബി.എസ്.സി, എം.എസ്.സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിക്കുന്നു ( Food Technology Course Kerala). മാനേജ്‌മെന്റ് ക്വാട്ടയിലേക്കുള്ള അഡ്മിഷൻ നടപടികൾ ഏപ്രിൽ 27 മുതൽ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
ഭക്ഷ്യസംസ്‌കരണം, ഗുണനിലവാര പരിശോധന തുടങ്ങിയ മേഖലകളിൽ മികച്ച തൊഴിലവസരങ്ങൾ ഉറപ്പുനൽകുന്നതാണ് ഈ കോഴ്സുകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ പറയുന്ന നമ്പറുകളിലോ വെബ്‌സൈറ്റ് വഴിയോ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:
ഫോൺ: 0468-2240047, 9562147793, 9846585609, 9074566097
വെബ്‌സൈറ്റ്: www.supplycokerala.com
Story Summary: Admission to the Management Quota for B.Sc. and M.Sc. Food Technology and Quality Assurance courses at the College of Indigenous Food Technology (CFTK), Konni, will commence on April 27. Interested candidates can contact the office or visit the Supplyco website for more details.

