Description
Digital Voice of Kerala
Thursday, April 23, 2026

Digital Voice of Kerala
Home⁠Tamil Nadu Electionവിജയ്ക്ക് വോട്ട് ചെയ്യാനായില്ല, വിങ്ങിപ്പൊട്ടി യുവതി: ഒടുവിൽ മലേഷ്യയിൽ നിന്ന് വോട്ട്...

വിജയ്ക്ക് വോട്ട് ചെയ്യാനായില്ല, വിങ്ങിപ്പൊട്ടി യുവതി: ഒടുവിൽ മലേഷ്യയിൽ നിന്ന് വോട്ട് ചെയ്യാനായി എത്തി -വീഡിയോ| Vijay

🎙️ Latest Podcast

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ദളപതി വിജയുടെ രാഷ്ട്രീയ പ്രവേശനവും കന്നി മത്സരവും വലിയ ആവേശമാകുമ്പോൾ, വോട്ട് രേഖപ്പെടുത്താൻ കഴിയാത്തതിന്റെ വിഷമത്തിൽ പൊട്ടിക്കരയുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ജോലി സംബന്ധമായ ആവശ്യത്തിന് മലേഷ്യയിൽ പോയ യുവതിക്ക് നാട്ടിലേക്കുള്ള വിമാനം മിസ്സായതാണ്കാരണം.(Woman Missed her flight from Malaysia to vote for Vijay and broke down)

വിജയുടെ രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്യാൻ ഏറെ നാളായി കാത്തിരിക്കുകയായിരുന്നുവെന്ന് യുവതി വീഡിയോയിൽ പറയുന്നു. ജോലിയുമായി ബന്ധപ്പെട്ട് മലേഷ്യയിൽ വന്നതായിരുന്നു. പക്ഷേ ഫ്ലൈറ്റ് മിസ്സായി. വോട്ട് ചെയ്യാൻ നാട്ടിലേക്ക് വരാൻ സാധിച്ചില്ല, കണ്ണീരടക്കാനാകാതെ യുവതി പറഞ്ഞു. തന്റെ പ്രിയതാരത്തോട് വീഡിയോയിലൂടെ യുവതി മാപ്പ് ചോദിക്കുന്നുമുണ്ട്.

 

പിന്നാലെ നാട്ടിൽ എത്തിയെന്ന തരത്തിലുള്ള വീഡിയോയും പങ്കുവച്ചിട്ടുണ്ട്. വിജയ് ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നതിനാൽ ആരാധകർ വലിയ ആവേശത്തോടെയാണ് പോളിംഗ് ബൂത്തുകളിലേക്ക് എത്തുന്നത്. തമിഴ്നാട് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പുലർച്ചെ മുതൽ തന്നെ സിനിമാ താരങ്ങളുടെ വലിയ നിരയാണ് എത്തിയത്. നടൻ അജിത്ത് ആണ് താരങ്ങളിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തിയത്. സൂപ്പർ താരം രജനികാന്ത്, തൃഷ, വിക്രം, ധ്രുവ് വിക്രം എന്നിവരും വോട്ട് ചെയ്യാനെത്തി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.