മുംബൈ: പ്രായം വെറും അക്കമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് ബോളിവുഡിന്റെ ഫിറ്റ്‌നസ് ഐക്കൺ മലൈക അറോറ (Malaika Arora Fitness Routine). അൻപതുകളിലും തന്റെ സൗന്ദര്യവും ആരോഗ്യവും നിലനിർത്തുന്നതിന്റെ രഹസ്യം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. തോളുകൾക്കും കൈകൾക്കും ആകൃതി നൽകാനും മനോഹരമായ കോളർ ബോൺ സ്വന്തമാക്കാനും സഹായിക്കുന്ന ലളിതമായ വ്യായാമമുറകളാണ് ഇൻസ്റ്റാഗ്രാമിലൂടെ മലൈക പരിചയപ്പെടുത്തുന്നത്.
ശരീരത്തിന്റെ മുകൾഭാഗം (Upper Body) സുന്ദരമാക്കാൻ സഹായിക്കുന്ന നാല് പ്രധാന വ്യായാമങ്ങളാണ് താരം നിർദ്ദേശിക്കുന്നത്:
ആം റൈസസ് (Arm Raises): കൈകൾ ഉയർത്തിയുള്ള ഈ വ്യായാമം ദിവസവും 100 തവണ ചെയ്യുന്നത് അണ്ടർആം ഭാഗത്തെ പേശികൾ ദൃഢമാക്കാൻ സഹായിക്കും.
വൈഡ് റൈസസ് (Wide Raises): വ്യക്തമായി കാണാവുന്ന കോളർ ബോണുകൾക്കും തോളുകളുടെ ശരിയായ ആകൃതിക്കുമായി 100 തവണ വൈഡ് റൈസസ് ചെയ്യുന്നത് ഗുണകരമാണ്.
ഹൈ പുൾ-ഡൗൺസ് (High Pull-downs): നട്ടെല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനും ശരീരം കൂനുവരാതെ നേരെ നിലനിർത്താനും ഇത് സഹായിക്കുന്നു.
ഷോൾഡർ എക്സ്റ്റേണൽ റൊട്ടേഷൻ (Shoulder External Rotation): തോളുകൾക്ക് കരുത്തും ശരിയായ ആകൃതിയും നൽകാൻ ഈ വ്യായാമം മികച്ചതാണ്.
ഓരോ വ്യായാമവും 10 തവണ വീതം ആവർത്തിച്ച് കൃത്യമായി ചെയ്യണമെന്നാണ് മലൈകയുടെ ഉപദേശം. കേവലം സൗന്ദര്യത്തിന് വേണ്ടി മാത്രമല്ല, എല്ലുകളുടെ ബലം വർധിപ്പിക്കാനും ശരീരത്തിന്റെ ബാലൻസ് നിലനിർത്താനും ഇത്തരം വർക്കൗട്ടുകൾ അത്യാവശ്യമാണ്. ഭാരമുള്ള വസ്തുക്കൾ ഉയർത്തുന്നതുൾപ്പെടെയുള്ള ദൈനംദിന പ്രവൃത്തികൾ ആയാസമില്ലാതെ ചെയ്യാൻ ശരീരത്തിന്റെ മുകൾഭാഗത്തെ പേശികൾക്ക് കരുത്തുണ്ടാകേണ്ടത് അനിവാര്യമാണെന്നും താരം ഓർമ്മിപ്പിക്കുന്നു.
‘ദിൽ സേ’ എന്ന ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതയായ മലൈക, 52-ാം വയസിലും വിട്ടുവീഴ്ചയില്ലാത്ത തന്റെ ഫിറ്റ്‌നസ് ദിനചര്യയിലൂടെ സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധകവൃന്ദത്തെയാണ് പ്രചോദിപ്പിക്കുന്നത്.
Story Summary: Bollywood fitness icon Malaika Arora shares her workout routine for a toned upper body and perfect collarbones. Even at 52, she inspires millions by emphasizing exercises like arm raises and shoulder rotations for both aesthetic appeal and physical strength.

