Description
Digital Voice of Kerala
Wednesday, April 22, 2026

Digital Voice of Kerala
HomeKeralaകുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: പട്ടികവർഗ കമ്മീഷനിൽ ഇന്ന് നിർണ്ണായക ഹിയറിങ്...

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: പട്ടികവർഗ കമ്മീഷനിൽ ഇന്ന് നിർണ്ണായക ഹിയറിങ് | Kumbh Mela

🎙️ Latest Podcast

കൊച്ചി: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ പെൺകുട്ടിയുടെ വിവാദ വിവാഹത്തിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് മധ്യപ്രദേശ് പോലീസ്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന പട്ടികവർഗ കമ്മീഷൻ ഹിയറിങ്ങിൽ പോലീസ് ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും.(Kumbh Mela viral star’s marriage, Crucial hearing at Scheduled Tribes Commission today

വിവാഹിതയായ പെൺകുട്ടിക്ക് നിയമപരമായ വിവാഹപ്രായം എത്തിയിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച രേഖകൾ പോലീസ് ശേഖരിച്ചുവരികയാണ്. വിവാദത്തിലായ പെൺകുട്ടിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. മൊഴി രേഖപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് കമ്മീഷനെ അറിയിക്കും.

പെൺകുട്ടിയുടെ മൊഴി എടുത്ത ശേഷം മാത്രമേ കേസിൽ കൂടുതൽ ക്രിമിനൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സാധിക്കൂ. നിലവിൽ വിവാഹത്തിനായി ഹാജരാക്കിയ രേഖകളുടെ ആധികാരികതയെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. ദേശീയ പട്ടികവർഗ കമ്മീഷന് മുൻപാകെ നടക്കുന്ന ഹിയറിങ്ങിൽ ഡിജിപിമാരുടെ പ്രതിനിധികൾ ഹാജരാകും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.