Description
Digital Voice of Kerala
Wednesday, April 22, 2026

Digital Voice of Kerala
HomeNationalകടുത്ത സാമ്പത്തിക പ്രതിസന്ധി: ഹിമാചലിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറച്ചു |...

കടുത്ത സാമ്പത്തിക പ്രതിസന്ധി: ഹിമാചലിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറച്ചു | CM

🎙️ Latest Podcast

ഷിംല: അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളം താൽക്കാലികമായി തടഞ്ഞുവയ്ക്കാൻ ഹിമാചൽ പ്രദേശ് സർക്കാർ തീരുമാനിച്ചു. ഏപ്രിൽ മാസത്തെ ശമ്പളം മുതൽ അടുത്ത ആറു മാസത്തേക്കാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.(Severe economic crisis, Salaries of CM and ministers cut in Himachal)

സംസ്ഥാനത്തെ സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ ഭരണകൂടം പ്രഖ്യാപിച്ച ശമ്പള കുറവ് താഴെ പറയുന്ന രീതിയിലാണ്. മുഖ്യമന്ത്രി: 50 ശതമാനം,  ഉപമുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ: 30 ശതമാനം, എംഎൽഎമാർ: 20 ശതമാനം, മുതിർന്ന ഉദ്യോഗസ്ഥർ: 30 ശതമാനം, വകുപ്പ് മേധാവികൾ: 20 ശതമാനം എന്നിങ്ങനെയാണിത്.

പൊതുമേഖലാ സ്ഥാപനങ്ങൾക്കും സർവ്വകലാശാലകൾക്കും സമാനമായ നിർദ്ദേശം സർക്കാർ നൽകിയിട്ടുണ്ട്. മെയ് മാസം നൽകേണ്ട ഏപ്രിൽ മാസത്തെ ശമ്പളം മുതലാണ് ഈ മാറ്റം പ്രാബല്യത്തിൽ വരുന്നത്. കേന്ദ്ര സർക്കാർ നൽകിവന്ന റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നിർത്തലാക്കിയതാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയതെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു വ്യക്തമാക്കി. ചരിത്രത്തിൽ ഇതാദ്യമായാണ് സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഭരണത്തലപ്പത്തുള്ളവർ ഇത്രയും വലിയ ശമ്പള കുറവിന് വിധേയരാകുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.