മലപ്പുറം: എടരിക്കോട് പുതുപറമ്പ് കടലുണ്ടി പുഴയിൽ സഹോദരനൊപ്പം കുളിക്കാനിറങ്ങിയ ഏഴു വയസ്സുകാരൻ മുങ്ങിമരിച്ചു (Edarikode Drowning Incident). സൈഫുൽ മസ്നാനും 12 വയസ്സുകാരനായ ജ്യേഷ്ഠൻ ഹാഫിസും ആണ് പുഴയിൽ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. കുട്ടികൾ അപകടത്തിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ പുഴയിലിറങ്ങി ഇരുവരെയും പുറത്തെടുത്തു.
ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സൈഫുൽ മസ്നാന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട ഹാഫിസിനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹാഫിസ് നിലവിൽ നിരീക്ഷണത്തിലാണ്.
വേനൽച്ചൂട് കഠിനമായതോടെ പുഴകളിലും കുളങ്ങളിലും കുളിക്കാനിറങ്ങുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ പുഴകളിലെ കയങ്ങളും ഒഴുക്കും തിരിച്ചറിയാതെ ഇറങ്ങുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
Story Summary: A seven-year-old boy named Saiful Masnan drowned in the Kadalundi river at Edarikode, Malappuram, while bathing with his brother. The incident occurred around 4:00 PM on Tuesday. His 12-year-old brother, Hafiz, was rescued and admitted to the hospital for treatment.

