മലപ്പുറം: പെരിന്തൽമണ്ണയിൽ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി. പെരിന്തൽമണ്ണ സ്വദേശിനി ഷഫ്ന ആണ് മരിച്ചത്. സംഭവത്തിൽ ഷഫ്നയുടെ ഭർത്താവ് മുൻഷാദിനെ (30) പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു.(Husband pours kerosene on woman and sets her on fire, Woman dies tragically)
തിങ്കളാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഷഫ്നയും മുൻഷാദും തമ്മിലുണ്ടായ വാക്ക് തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പിന്നാലെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

