ആലപ്പുഴ: ചെങ്ങന്നൂർ പുലിയൂർ സ്വദേശി യേശുദാസിന്റെ മരണത്തിലെ ദുരൂഹത നീക്കാനായി സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. പുലിയൂർ പള്ളിയിലെ സെല്ലാറിൽ അടക്കം ചെയ്തിരുന്ന മൃതദേഹം മരുമകളുടെ പരാതിയെത്തുടർന്നാണ് ആർഡിഒയുടെ സാന്നിധ്യത്തിൽ പുറത്തെടുത്തത്.(The grave of the elderly man was opened, the body was taken out and a postmortem was conducted)
കഴിഞ്ഞ മാർച്ച് 20-നായിരുന്നു യേശുദാസിന്റെ മരണം. വീട്ടിൽ വെച്ച് രക്തം ഛർദ്ദിച്ചാണ് അദ്ദേഹം മരിച്ചതെന്നും ആ സമയത്ത് കൈവിരലുകൾ കരിനീലിച്ച നിറത്തിലായിരുന്നുവെന്നും മരുമകൾ ആരോപിക്കുന്നു. വീട്ടിലെ ജോലിക്കാരി നൽകിയ കേക്ക് കഴിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് പരാതിയിൽ പറയുന്നു.
മരണത്തിന് മൂന്ന് മാസം മുൻപ് യേശുദാസിന്റെ സ്വത്തുവകകൾ സഹോദരന്റെ പേരിലേക്ക് മാറ്റിയതായും ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയെടുത്തതായും ലീന ആരോപിക്കുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജന്മാരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്.

