Description
Digital Voice of Kerala
Monday, April 20, 2026

Digital Voice of Kerala
HomeKeralaകാണാതായ വിഷ്ണുവിനായി തിരച്ചിൽ ഊർജിതം: CCTV ദൃശ്യങ്ങൾ പുറത്ത് | Missing

കാണാതായ വിഷ്ണുവിനായി തിരച്ചിൽ ഊർജിതം: CCTV ദൃശ്യങ്ങൾ പുറത്ത് | Missing

🎙️ Latest Podcast

കോഴിക്കോട്: ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് കാണാതായെന്ന് പറയപ്പെടുന്ന വടകര സ്വദേശി വിഷ്ണുവിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. വിഷ്ണുവിന്റെ മൊബൈൽ ഫോൺ അവസാനമായി ഓഫായ കാസർകോട് ബേക്കൽ പരിസരത്തും ബെംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലും വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് തിരച്ചിൽ നടത്തുന്നത്.(Search intensifies for missing Vishnu, CCTV footage released)

വിഷ്ണുവിനെ കാണാതാകുന്നതിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ ബസ് സ്റ്റാൻഡിൽ നിന്നും പോലീസിന് ലഭിച്ചു. ബാങ്കിൽ പോകാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിഷ്ണു വടകരയിൽ വെച്ച് സുഹൃത്തിനെ കണ്ട് 1000 രൂപ കൈപ്പറ്റിയിരുന്നു. ഇതിന് പിന്നാലെ വിഷ്ണുവിന് ഒരു ഫോൺ കോൾ വന്നതായും അതോടെ ഇയാൾ കടുത്ത അസ്വസ്ഥനായതായും സുഹൃത്ത് മൊഴി നൽകിയിട്ടുണ്ട്.

ലോൺ ആപ്പുകളിൽ നിന്നുള്ള വായ്പ ഉൾപ്പെടെ കടബാധ്യതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ചിത്രങ്ങൾ മോർഫ് ചെയ്യുമെന്ന ഭീഷണിപ്പെടുത്തിയിരുന്നു എന്നും വിവരമുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.