തിരുവനന്തപുരം: നഗരസഭയുടെ ഭരണത്തിൽ രൂക്ഷമായ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. നഗരത്തിലെ മാലിന്യ നിർമാർജനം പൂർണ്ണമായും പരാജയപ്പെട്ടുവെന്നും “നാറാത്തത് നാറു”മെന്നും അദ്ദേഹം പരിഹസിച്ചു. നഗരം പകർച്ചവ്യാധി ഭീഷണിയിലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.(Whatever doesn’t stink will stink, Minister V Sivankutty says corporation’s activities are in shambles)
നഗരത്തിലെ മാലിന്യ നിർമാർജന സംവിധാനങ്ങൾ പാടെ പാളിയിരിക്കുകയാണ്. ഇത് ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും നഗരം പകർച്ചവ്യാധികളുടെ പിടിയിലാകാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. തെരുവുനായ ശല്യം ക്രമാതീതമായി വർദ്ധിച്ചു.
പ്രധാന ഇടങ്ങളിൽ പോലും തെരുവുവിളക്കുകൾ കത്തുന്നില്ല. പല ഭാഗങ്ങളിലും കുടിവെള്ള വിതരണം തടസ്സപ്പെട്ടത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കിയിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാൻ ഭരണസമിതി അടിയന്തരമായി സർവ്വകക്ഷിയോഗം വിളിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ജനജീവിതം ഇത്രത്തോളം ദുസ്സഹമാക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

