കൊല്ലം: പുനലൂരിൽ ആശുപത്രി വളപ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി. ആശുപത്രിയിലെ ഫാർമസിക്ക് സമീപത്തായി ഏകദേശം ഒന്നര മാസത്തോളം വളർച്ചയുള്ള ചെടിയാണ് കണ്ടെത്തിയത്. എക്സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.(Cannabis plant found on hospital premises, Investigation)
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആശുപത്രി വളപ്പിലെ പരിശോധന. ആശുപത്രിയുടെ പ്രധാന ഭാഗങ്ങളിൽ ഒന്നായ ഫാർമസിക്ക് സമീപം തന്നെ കഞ്ചാവ് ചെടി കണ്ടെത്തിയത് അധികൃതരെയും ഞെട്ടിച്ചിട്ടുണ്ട്. ഈ ചെടി ആര് നട്ടുപിടിപ്പിച്ചതാണ് എന്നതിനെക്കുറിച്ച് എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചു.

