Description
Digital Voice of Kerala
Monday, April 20, 2026

Digital Voice of Kerala
HomeKeralaവയനാട് ടൗൺഷിപ്പിലെ വീടിന് വിള്ളലെന്ന വാർത്ത: മന്ത്രി K രാജൻ നേരിട്ടെത്തി...

വയനാട് ടൗൺഷിപ്പിലെ വീടിന് വിള്ളലെന്ന വാർത്ത: മന്ത്രി K രാജൻ നേരിട്ടെത്തി പരിശോധിച്ചു; ആശങ്ക വേണ്ടെന്ന് ഊരാളുങ്കൽ | Wayanad Township

🎙️ Latest Podcast

വയനാട്: ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കിയ ടൗൺഷിപ്പിലെ വീട്ടിൽ വിള്ളൽ കണ്ടെത്തിയെന്ന വാർത്തയെത്തുടർന്ന് റവന്യൂ മന്ത്രി കെ. രാജൻ സ്ഥലത്തെത്തി പരിശോധന നടത്തി. വിള്ളൽ റിപ്പോർട്ട് ചെയ്ത ഭാഗങ്ങൾ മന്ത്രി നേരിട്ട് വിലയിരുത്തി.(Crack in house in Wayanad Township, Minister K Rajan personally visited and inspected )

വീടിന്റെ ചുവരുകളിൽ മാർക്ക് ചെയ്ത ഭാഗങ്ങളിൽ ഉരച്ചുനോക്കിയും നിർമ്മാണ രീതികൾ വിലയിരുത്തിയുമാണ് മന്ത്രി പരിശോധന പൂർത്തിയാക്കിയത്. ദുരന്തബാധിതർക്ക് നൽകുന്ന വീടുകളുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനാണ് മന്ത്രി നേരിട്ടെത്തിയത്.

നിർമ്മാണത്തിന് നേതൃത്വം നൽകിയ ഊരാളുങ്കൽ സൊസൈറ്റിയിലെ സാങ്കേതിക വിദഗ്ധരും സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തി. കെട്ടിടത്തിന്റെ സ്ട്രക്ചറിന് യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും ഇപ്പോൾ കണ്ട വിള്ളലുകളിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഊരാളുങ്കൽ വ്യക്തമാക്കി. ടെറസ് മുഴുവനായി വാട്ടർ പ്രൂഫിങ് നടത്തും. കൂടുതൽ ബലത്തിനായി ഫൈബർ കൂടി ചേർത്ത് കോൺക്രീറ്റിങ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.