Description
Digital Voice of Kerala
Tuesday, April 14, 2026

Digital Voice of Kerala
HomeKeralaനിതിൻ രാജിൻ്റെ കുടുംബത്തിന് പ്രതിപക്ഷ നേതാവിൻ്റെ കൈത്താങ്ങ്: വീട് വച്ച് നൽകും,...

നിതിൻ രാജിൻ്റെ കുടുംബത്തിന് പ്രതിപക്ഷ നേതാവിൻ്റെ കൈത്താങ്ങ്: വീട് വച്ച് നൽകും, ധനസഹായം കൈമാറും | Nitin Raj

🎙️ Latest Podcast

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിന്റെ ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഇന്ന് കുടുംബത്തിന് കൈമാറും.(Opposition leader extends support to Nitin Raj’s family, House will be provided)

പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശപ്രകാരം വി.എസ്. ശിവകുമാർ ഉഴമലയ്ക്കലുള്ള നിതിന്റെ വീട്ടിലെത്തിയാണ് ചെക്ക് കൈമാറുന്നത്. വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച ശേഷം ബാക്കി തുക രണ്ടാം ഘട്ടമായി നൽകുമെന്നും അറിയിച്ചു.

അധ്യാപകരുടെ ജാതീയമായ അധിക്ഷേപത്തിലും മാനസിക പീഡനത്തിലും മനംനൊന്താണ് നിതിൻ രാജ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചിരുന്നു. സംഭവത്തിൽ വിശദീകരണവുമായി കോളേജ് പ്രിൻസിപ്പൽ രംഗത്തെത്തിയിരുന്നു. നിതിനോട് മോശമായി പെരുമാറിയിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.