Description
Digital Voice of Kerala
Tuesday, April 14, 2026

Digital Voice of Kerala
HomeIran Israel Conflict'ചർച്ചയിൽ പുരോഗതി ഉണ്ടായിരുന്നു, അടുത്ത നീക്കം നടത്തേണ്ടത് ഇറാൻ': JD വാൻസ്...

‘ചർച്ചയിൽ പുരോഗതി ഉണ്ടായിരുന്നു, അടുത്ത നീക്കം നടത്തേണ്ടത് ഇറാൻ’: JD വാൻസ് | Iran

🎙️ Latest Podcast

വാഷിങ്ടൺ: ഇസ്ലാമാബാദിൽ ഇറാനുമായി നടത്തിയ നയതന്ത്ര ചർച്ചകളിൽ വലിയ പുരോഗതി കൈവരിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. എന്നാൽ ഒരു കരാറിലെത്തുന്നതിനും ബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള അടുത്ത നീക്കം നടത്തേണ്ടത് ഇറാനാണെന്നും അദ്ദേഹം വ്യക്തമാക്കി. അഭിമുഖത്തിലാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയ വാൻസ് നിലപാട് വ്യക്തമാക്കിയത്.(There was progress in the talks, the next move should be made by Iran, says JD Vance)

ഇറാനുമായി നേരിട്ടുള്ള ചർച്ചകൾ തുടരുമോ എന്ന ചോദ്യത്തിന് “അക്കാര്യം ഇറാനികളോടാണ് ചോദിക്കേണ്ടത്” എന്നായിരുന്നു വാൻസിന്റെ മറുപടി. ഇസ്ലാമാബാദിൽ നടന്ന ചർച്ചകളിൽ നിന്ന് യുഎസ് പ്രതിനിധി സംഘം പിന്മാറാനുണ്ടായ കാരണവും അദ്ദേഹം വിശദീകരിച്ചു. ചർച്ചയിൽ പങ്കെടുത്ത ഇറാനിയൻ പ്രതിനിധികൾക്ക് സ്വതന്ത്രമായി കരാറിൽ ഒപ്പിടാനുള്ള അധികാരമുണ്ടായിരുന്നില്ല.

ഓരോ നിബന്ധന അംഗീകരിക്കാനും ഇറാന്റെ പരമോന്നത നേതാവിൽ നിന്നോ മുകളിലുള്ളവരിൽ നിന്നോ അനുമതി വാങ്ങേണ്ട അവസ്ഥയായിരുന്നു. ഇത് ചർച്ചകൾ നീണ്ടുപോകാൻ കാരണമായി. ഇറാൻ ഒരു സാധാരണ രാജ്യമായി മാറണമെന്നും അവിടുത്തെ ജനങ്ങൾക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകണമെന്നുമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് വാൻസ് പറഞ്ഞു. എന്നാൽ അതിനായി രണ്ട് പ്രധാന നിബന്ധനകളാണ് യുഎസ് മുന്നോട്ട് വെക്കുന്നത്. ഇറാൻ ആണവ ബോംബ് വികസിപ്പിക്കില്ലെന്ന് ഉറച്ച തീരുമാനമെടുക്കണം. തീവ്രവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണം.

ആഗോള എണ്ണ വ്യാപാരത്തിന്റെ കേന്ദ്രമായ ഹോർമുസ് കടലിടുക്ക് തടസ്സമില്ലാതെ തുറന്നു കൊടുക്കുന്ന കാര്യത്തിൽ ഇറാൻ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് യുഎസ് പ്രതീക്ഷിക്കുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കത്തിന് ഉപരോധം ഏർപ്പെടുത്തുന്നത് വഴി ഇറാനുമേൽ ശക്തമായ സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും വാൻസ് കൂട്ടിച്ചേർത്തു. ഇറാൻ നിലപാട് മാറ്റിയില്ലെങ്കിൽ ചർച്ചകളുടെ സ്വഭാവം മാറുമെന്ന കർശന മുന്നറിയിപ്പും അമേരിക്ക നൽകുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.