Description
Digital Voice of Kerala
Monday, April 13, 2026

Digital Voice of Kerala
HomeTaste Of Timesഈ വിഷുവിന് തൃശൂർ സ്പെഷ്യൽ വിഷുക്കട്ട ആയാലോ | Vishu ...

ഈ വിഷുവിന് തൃശൂർ സ്പെഷ്യൽ വിഷുക്കട്ട ആയാലോ | Vishu 2026

🎙️ Latest Podcast

മധുരമോ ഉപ്പോ അധികമില്ലാത്ത വിഷുക്കട്ടയ്ക്ക് രുചി പകരുന്നത് അതിനൊപ്പം കഴിക്കുന്ന ശർക്കരപ്പാനിയോ മത്തനും പയറും ചേർത്ത കൂട്ടുകറിയോ ആണ് (Vishu 2026).

ആവശ്യമായ ചേരുവകൾ:
പച്ചരി: അര കിലോ
തേങ്ങ: രണ്ട് എണ്ണം (ചിരകിയത്)
ജീരകം: ഒരു ചെറിയ സ്പൂൺ
ഉപ്പ്: പാകത്തിന്
അണ്ടിപ്പരിപ്പ്, മുന്തിരി: ആവശ്യത്തിന്
നെയ്യ്: രണ്ട് ചെറിയ സ്പൂൺ

തയ്യാറാക്കുന്ന വിധം:
ചിരകിയ തേങ്ങ പിഴിഞ്ഞ് ഒരു കപ്പ് ഒന്നാം പാലും രണ്ട് കപ്പ് രണ്ടാം പാലും പ്രത്യേകം മാറ്റിവയ്ക്കുക.
കഴുകി വൃത്തിയാക്കിയ പച്ചരി രണ്ടാം പാലും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക.
അരി നന്നായി വെന്തുവരുമ്പോൾ ജീരകവും എടുത്തുമാറ്റിവച്ചിരിക്കുന്ന ഒന്നാം പാലും ചേർത്ത് നന്നായി ഇളക്കുക.
പാൽ അരിയിൽ പിടിച്ചു വെള്ളം പൂർണ്ണമായും വറ്റി കട്ടിയാകുന്നത് വരെ വേവിക്കുക.
നല്ലപോലെ കട്ടിയായിക്കഴിഞ്ഞാൽ അല്പം എണ്ണയോ നെയ്യോ പുരട്ടിയ പരന്ന പാത്രത്തിലേക്ക് ഇത് മാറ്റി നിരത്തുക.
നെയ്യിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പും മുന്തിരിയും മുകളിൽ വിതറി തണുക്കാൻ അനുവദിക്കുക.
തണുത്തുകഴിഞ്ഞാൽ ഇഷ്ടമുള്ള ആകൃതിയിൽ കഷ്ണങ്ങളായി മുറിച്ച് ശർക്കരപ്പാനിക്കൊപ്പമോ കറിക്കൊപ്പമോ വിളമ്പാം.

Story Summary:
‘Vishukatta’ is a traditional breakfast dish from Thrissur, Kerala, specially prepared for Vishu. Made using raw rice and coconut milk, it is known for its subtle taste. It is typically served with jaggery syrup or a pumpkin-cowpea curry. The preparation involves cooking rice in thin coconut milk and finishing it with thick coconut milk and cumin, then setting it in a tray to be cut into blocks once cooled.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.