Description
Digital Voice of Kerala
Monday, April 13, 2026

Digital Voice of Kerala
HomeIran Israel Conflictചൈനയ്ക്ക് 50% അധിക നികുതി ഭീഷണി: ഇറാനുമായുള്ള ആയുധ ഇടപാടിനെതിരെ ട്രംപ്...

ചൈനയ്ക്ക് 50% അധിക നികുതി ഭീഷണി: ഇറാനുമായുള്ള ആയുധ ഇടപാടിനെതിരെ ട്രംപ് | China

🎙️ Latest Podcast

വാഷിംഗ്ടൺ: ഇസ്‌ലാമാബാദ് സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ചൈനയ്ക്കും ഇറാനുമെതിരെ കടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലേക്ക് ചൈന ആയുധങ്ങൾ എത്തിക്കാൻ ശ്രമിച്ചാൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം അധിക നികുതി ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.(Trump threatens 50% additional tariffs on China over arms deal with Iran)

നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ നിലനിൽക്കെ, ചൈന ഇറാനിലേക്ക് അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ അയക്കാൻ തയ്യാറെടുക്കുന്നുവെന്ന യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

ചൈന അത്തരമൊരു നീക്കം നടത്തുമെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ അവർ ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50 ശതമാനം താരിഫ് നേരിടേണ്ടി വരും. അതൊരു വൻ തുകയായിരിക്കും, ഡൊണാൾഡ് ട്രംപ് പറഞ്ഞു. ചൈനയെ ഭീഷണിപ്പെടുത്തുന്നതിനിടയിലും ഒരു ബദൽ നിർദ്ദേശം ട്രംപ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഇറാനിൽ നിന്നുള്ള എണ്ണയ്ക്ക് പകരമായി അമേരിക്കയിൽ നിന്നോ വെനസ്വേലയിൽ നിന്നോ ക്രൂഡ് ഓയിൽ വാങ്ങാൻ ചൈന തയ്യാറാവണമെന്നാണ് ട്രംപിന്റെ ആവശ്യം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.