Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKerala'PC ജോർജ് അവസരവാദി': വിമർശിച്ച് കാഞ്ഞിരപ്പള്ളി അതിരൂപത | PC George

‘PC ജോർജ് അവസരവാദി’: വിമർശിച്ച് കാഞ്ഞിരപ്പള്ളി അതിരൂപത | PC George

🎙️ Latest Podcast

കോട്ടയം: സഭയ്ക്കും മെത്രാന്മാർക്കുമെതിരെ പരസ്യ വിമർശനം ഉന്നയിച്ച ബിജെപി നേതാവ് പി.സി. ജോർജിന് മറുപടിയുമായി കാഞ്ഞിരപ്പള്ളി അതിരൂപത. പി.സി. ജോർജ് ഒരു അവസരവാദിയാണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയാണെന്നും അതിരൂപത വ്യക്തമാക്കി.(PC George is an opportunist, Kanjirapally Archdiocese criticizes)

സ്വന്തം ആവശ്യങ്ങൾക്കായി സഭയെ താറടിച്ചു കാണിക്കാനാണ് പി.സി. ജോർജ് ശ്രമിക്കുന്നത്. അദ്ദേഹം പറയുന്ന കാര്യങ്ങൾ ആരും ഗൗരവമായി എടുക്കില്ല. ജോർജിനെപ്പോലെയുള്ള ‘രാഷ്ട്രീയ കോമരങ്ങൾ’ മാനക്കേടാണെന്നും അതിരൂപത കുറ്റപ്പെടുത്തി.

സഭയ്ക്കും സഭാ നേതൃത്വത്തിനുമെതിരെ ഇത്തരം നിലപാടുകൾ തുടരുകയാണെങ്കിൽ ശക്തമായ പ്രതിരോധവുമായി മുന്നോട്ടുപോകുമെന്നും അതിരൂപത മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ നിലപാടുകളുമായി ബന്ധപ്പെട്ട് പി.സി. ജോർജ് നടത്തിയ ചില പരാമർശങ്ങളാണ് കാഞ്ഞിരപ്പള്ളി അതിരൂപതയെ ചൊടിപ്പിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.