Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala
HomeNationalദേശീയ പാതകളിൽ പുതിയ ടോൾ നിയമം ഇന്നു മുതൽ: ഫാസ്ടാഗില്ലെങ്കിൽ UPI...

ദേശീയ പാതകളിൽ പുതിയ ടോൾ നിയമം ഇന്നു മുതൽ: ഫാസ്ടാഗില്ലെങ്കിൽ UPI വഴി പണമടയ്ക്കണം | FASTag

🎙️ Latest Podcast

ന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പുതിയ പരിഷ്കാരങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ടോൾ പ്ലാസകളിലെ തിരക്ക് ഒഴിവാക്കുന്നതിനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നത്.(New toll rules on national highways from today, If you don’t have a FASTag, you have to pay through UPI)

ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇനി മുതൽ യുപിഐ വഴി മാത്രമേ ടോൾ പ്ലാസകളിൽ പണമടയ്ക്കാൻ സാധിക്കൂ. ടോൾ പ്ലാസകളിൽ പണമിടപാടുകൾ പൂർണ്ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. വാലിഡായ ഫാസ്ടാഗ് ഇല്ലാതെ യുപിഐ വഴി പണമടയ്ക്കുന്നവരിൽ നിന്നും യഥാർത്ഥ ടോൾ നിരക്കിന്റെ ഒന്നേകാൽ (1.25) മടങ്ങ് തുക പിഴയായി ഈടാക്കും. തുക അടച്ചാൽ മാത്രമേ ടോൾ ഗേറ്റ് തുറന്നു നൽകൂ.

ടോൾ അടയ്ക്കാൻ തയ്യാറാകാത്ത വാഹനങ്ങൾ ഹൈവേയിൽ നിന്ന് മാറ്റിയിടാൻ അധികൃതർക്ക് നിയമപരമായ അധികാരം നൽകിയിട്ടുണ്ട്. ദേശീയപാതകളിലെ നീണ്ട ക്യൂ ഒഴിവാക്കി യാത്ര സുഗമമാക്കുകയാണ് ഈ പരിഷ്കാരം കൊണ്ട് ലക്ഷ്യമിടുന്നത്. നിലവിൽ ദേശീയപാതാ അതോറിറ്റിയുടെ ഫാസ്ടാഗ് വാർഷിക പാസ് വരിക്കാരുടെ എണ്ണം 50 ലക്ഷം കടന്നിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.