പാലക്കാട്: വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഷൊർണൂർ മണ്ഡലത്തിൽ കള്ളവോട്ട് ആരോപണം ഉയർന്നു. കന്നിവോട്ടറായ യുവാവ് ബൂത്തിലെത്തുന്നതിന് മുൻപേ വോട്ട് മറ്റാരോ രേഖപ്പെടുത്തിയതായാണ് പരാതി. (Fake vote complaint in Shoranur, Someone else recorded the vote of a first-time voter)
പരുത്തിപ്ര ബി.എം.എസ്.എൽ.പി സ്കൂളിലെ 169-ാം നമ്പർ ബൂത്തിലാണ് സംഭവം നടന്നത്. പരുത്തിപ്ര സ്വദേശിയായ ബി. നിഖിൽ എന്ന യുവാവിന്റെ വോട്ടാണ് മറ്റാരോ ചെയ്തത്. ‘ടെൻഡർ വോട്ട്’ വഴി വോട്ട് രേഖപ്പെടുത്താൻ നിഖിലിന് അനുവാദം നൽകാം എന്ന് അധികൃതർ അറിയിച്ചു.

