Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala
HomeKerala Assembly Election 2026'ജനം ഒരു മാറ്റം ആഗ്രഹിക്കുന്നു, മുഖ്യമന്ത്രി ആരായിരിക്കും എന്നതിൽ തർക്കം ഉണ്ടാകില്ല':...

‘ജനം ഒരു മാറ്റം ആഗ്രഹിക്കുന്നു, മുഖ്യമന്ത്രി ആരായിരിക്കും എന്നതിൽ തർക്കം ഉണ്ടാകില്ല’: ശശി തരൂർ | Assembly election

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അത് വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും ശശി തരൂർ എംപി. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ യാതൊരു പ്രതിസന്ധിയുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(People want a change, Shashi Tharoor about Assembly election )

സംസ്ഥാനത്തുടനീളം ദൃശ്യമാകുന്ന ഉയർന്ന പോളിങ് ശതമാനം ഭരണമാറ്റത്തിന് വേണ്ടിയുള്ള ജനങ്ങളുടെ ആഗ്രഹത്തെയാണ് സൂചിപ്പിക്കുന്നത്. കേരളം മുഴുവൻ മാറ്റത്തിനായി വോട്ട് ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫിൽ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ തർക്കങ്ങളുണ്ടാകില്ല. തിരഞ്ഞെടുപ്പ് ഫലം വന്നാലുടൻ കോൺഗ്രസ് കേന്ദ്ര നേതൃത്വം ഇക്കാര്യത്തിൽ വേഗത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ബിജെപി അക്കൗണ്ട് തുറക്കാനുള്ള സാധ്യതയുണ്ട്. ആ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ പോരാട്ടമാണ് നടക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.