Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeKerala Assembly Election 2026'കഥ കെട്ടിച്ചമച്ച് പ്രചരിപ്പിക്കുന്നു': ശോഭ സുരേന്ദ്രൻ | Sobha Surendran

‘കഥ കെട്ടിച്ചമച്ച് പ്രചരിപ്പിക്കുന്നു’: ശോഭ സുരേന്ദ്രൻ | Sobha Surendran

🎙️ Latest Podcast

പാലക്കാട്: താൻ ജയിച്ച് വികസന പദ്ധതികൾ കൊണ്ടുവരുന്നത് തടയാൻ ശ്രമിക്കുകയാണെന്ന് പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. വോട്ടിന് പണം നൽകി എന്ന ആരോപണം പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അവർ ആരോപിച്ചു.(The story is being fabricated and spread, Sobha Surendran on controversy in Palakkad )

ജമാഅത്തെ ഇസ്‌ലാമിയുടെ തണൽ പറ്റിക്കൊണ്ട് ഒരു വിഭാഗം മാധ്യമപ്രവർത്തകർ പാലക്കാട് തെറ്റായ പ്രചാരണം നടത്തുകയാണ്. പണം നൽകിയതിന് എന്ത് രേഖയാണുള്ളതെന്ന് അവർ ചോദിച്ചു. കഥകൾ കെട്ടിച്ചമച്ച് തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമം.

പണം നൽകി എന്ന് പറയുന്ന വീട്ടിലെ അമ്മ തന്നെ അത് നിഷേധിച്ചിട്ടുണ്ട്. എന്നാൽ ആ വാർത്ത റിപ്പോർട്ട് ചെയ്യാൻ പലരും തയ്യാറായില്ല. ശോഭ സുരേന്ദ്രന്റെ സ്റ്റിക്കർ ഒട്ടിച്ച നിരവധി കാറുകൾ മണ്ഡലത്തിൽ ഓടുന്നുണ്ട്, അതിനർത്ഥം താൻ പോയി പണം നൽകി എന്നല്ലെന്നും അവർ പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.