ചെന്നൈ: തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ നടി സുഭാഷിണിയെ (34) ചെന്നൈയിലെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി (Actress Subhashini Death News). ജനപ്രിയ പരമ്പരയായ ‘കയലി’ലെ നെഗറ്റീവ് വേഷത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് സുഭാഷിണി. ആരാധകർക്കിടയിൽ ശാശ്വി ബാല എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. ശ്രീലങ്കൻ വംശജയായ സുഭാഷിണി ചെന്നൈ അയ്യപ്പൻതങ്കലിലെ അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. മരണവിവരം അറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
നടിയുടെ മരണത്തിൽ ദുരൂഹതയുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. മരണത്തിന് തൊട്ടുമുമ്പ് ഭർത്താവ് ബിബിൻ ചന്ദ്രയുമായി വീഡിയോ കോളിലൂടെ തർക്കമുണ്ടായതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന താരം ഭർത്താവൊപ്പമുള്ള ചിത്രങ്ങൾ പതിവായി പങ്കുവെക്കാറുണ്ടായിരുന്നു.
സൺ ടിവിയിലെ ‘കയൽ’ എന്ന പരമ്പരയിലെ പ്രതിനായിക വേഷമാണ് സുഭാഷിണിയെ പ്രശസ്തയാക്കിയത്. ‘എല്ലാം മേലെ ഇരിക്കിറവൻ പാത്തുപ്പാൻ’ (2023), ‘വെബ്’ (2023) എന്നീ തമിഴ് ചിത്രങ്ങളിലും ഇവർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സുഭാഷിണിയുടെ അപ്രതീക്ഷിത വേർപാടിൽ തമിഴ് ടെലിവിഷൻ ലോകത്തെ സഹപ്രവർത്തകരും ആരാധകരും അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരണകാരണം വ്യക്തമാക്കാൻ പോലീസ് ശാസ്ത്രീയമായ പരിശോധനകൾ നടത്തിവരികയാണ്.
Story Summary:
Tamil television actress Subhashini, popularly known as Shashvi Bala, was found dead at her apartment in Ayyappanthangal, Chennai. Famous for her antagonist role in the serial ‘Kayal,’ she also acted in films like ‘Web’ and ‘Ellam Mele Irukkiravan Pathuppan.’ Police have launched an investigation into the cause of death, following reports of a video call dispute with her husband Bibin Chandra shortly before the incident.

