തിരുവനന്തപുരം: കേരളത്തെ ഒരു രക്ഷിതാവിനെപ്പോലെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചതെന്ന് എം.എ. ബേബി. വികസന നേട്ടങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷം ‘ഡീൽ’ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(The Chief Minister and the government acted like a guardian, says MA Baby)
കോൺഗ്രസും ബിജെപിയും പുറത്തിറക്കുന്നത് വെറും ‘പ്രചാരണ പത്രിക’ മാത്രമാണ്. എന്നാൽ ഇടതുപക്ഷത്തിന് അത് ‘പ്രവർത്തന പത്രിക’യാണ്. കോൺഗ്രസ് ബിജെപിയെപ്പോലെയാണെന്ന് ഞങ്ങൾ പറയില്ല, പക്ഷേ ബിജെപിയിലേക്ക് ഏറ്റവും കൂടുതൽ ആളുകളെ സംഭാവന ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസ്, അദ്ദേഹം പരിഹസിച്ചു.
വയനാട് പുനരധിവാസത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. വീട് നിർമ്മാണം തുടങ്ങിയെന്ന പ്രതിപക്ഷ നേതാവിന്റെ വാദം വെറും കള്ളമാണെന്നും എം എ ബേബി പറഞ്ഞു.

