HomeNational'എനിക്ക് വലുത് എൻ്റെ മകളുടെ അന്തസ്സാണ്': വിവാഹമോചിതയായ മകളെ വാദ്യമേളങ്ങളോടെ സ്വീകരിച്ച്...

‘എനിക്ക് വലുത് എൻ്റെ മകളുടെ അന്തസ്സാണ്’: വിവാഹമോചിതയായ മകളെ വാദ്യമേളങ്ങളോടെ സ്വീകരിച്ച് വിരമിച്ച ജഡ്ജി | Divorced

മീററ്റ്: വിവാഹമോചനത്തെ ഒരു സാമൂഹിക കളങ്കമായി കാണുന്ന രീതിക്കെതിരെ വേറിട്ട നിലപാടുമായി ഉത്തർപ്രദേശിലെ ഒരു മുൻ ജഡ്ജി. വിവാഹമോചനം നേടി വീട്ടിലേക്ക് തിരിച്ചെത്തിയ ഏക മകൾ പ്രനീത വസിഷ്ഠയെ ചെണ്ടമേളങ്ങളുടെയും മാലകളുടെയും മധുരപലഹാരങ്ങളുടെയും അകമ്പടിയോടെയാണ് വിരമിച്ച ജഡ്ജിയായ ജ്ഞാനേന്ദ്ര കുമാർ ശർമ്മ സ്വീകരിച്ചത്.(Retired judge welcomes divorced daughter with musical performances)

ശനിയാഴ്ച കുടുംബ കോടതി വിവാഹമോചനം അനുവദിച്ചതിന് പിന്നാലെയായിരുന്നു ഈ ആഘോഷപൂർവ്വമായ വരവേൽപ്പ്. ബന്ധുക്കൾ മാലയിട്ട് പ്രനീതയെ സ്വീകരിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കുടുംബാംഗങ്ങളിൽ പലരും “I Love My Daughter” എന്ന് എഴുതിയ കറുത്ത ടി-ഷർട്ടുകൾ ധരിച്ചാണ് തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചത്.

2018 ഡിസംബർ 19-നാണ് ഷാജഹാൻപൂർ സ്വദേശിയായ ആർമി മേജറുമായി പ്രനീതയുടെ വിവാഹം നടന്നത്. എന്നാൽ അധികം വൈകാതെ തന്നെ ശാരീരികവും മാനസികവും വൈകാരികവുമായ പീഡനങ്ങൾ പ്രനീതയ്ക്ക് നേരിടേണ്ടി വന്നുവെന്ന് അഭിഭാഷകർ പറഞ്ഞു. ഒരു മകൻ ജനിച്ചുവെങ്കിലും ബന്ധം മെച്ചപ്പെട്ടില്ല. ഇതോടെയാണ് നിയമപരമായ വേർപിരിയലിന് പ്രനീത തീരുമാനമെടുത്തത്.

ഈ വിഷയത്തിൽ ജ്ഞാനേന്ദ്ര കുമാർ ശർമ്മ പറയുന്നത് “എന്റെ മകൾ അവളുടെ വിവാഹജീവിതത്തിൽ സന്തുഷ്ടയല്ലെങ്കിൽ, അവളെ ആ സാഹചര്യത്തിൽ നിന്ന് പുറത്തുകൊണ്ടുവരേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. സമൂഹത്തിന്റെ പ്രതീക്ഷകളേക്കാൾ എനിക്ക് വലുത് എന്റെ മകളുടെ അന്തസ്സാണ്,” എന്നാണ്.  വിവാഹമോചനത്തിന് പകരമായി ഭർത്താവിൽ നിന്ന് യാതൊരുവിധ ജീവനാംശവും വാങ്ങേണ്ടതില്ലെന്നും കുടുംബം തീരുമാനിച്ചു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധാരിയായ പ്രനീത നിലവിൽ ഒരു ജുഡീഷ്യൽ അക്കാദമിയിൽ ഫിനാൻസ് ഡയറക്ടറായി ജോലി ചെയ്യുകയാണ്.

വിവാഹജീവിതത്തിൽ താൻ മാനസികമായി തകർന്നുപോയിരുന്നുവെന്നും എന്നാൽ കുടുംബത്തിന്റെ പിന്തുണയാണ് തനിക്ക് കരുത്തായതെന്നും പ്രനീത പറഞ്ഞു. “ഒരു സ്ത്രീയും നിശബ്ദമായി പീഡനങ്ങൾ സഹിക്കരുത്. സ്വന്തം അന്തസ്സിനും ആത്മാഭിമാനത്തിനും വേണ്ടി നിലകൊള്ളണം,” പ്രനീത കൂട്ടിചേർത്തു. സമൂഹത്തിൽ ഏറെ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന ധീരമായ ചുവടുവെപ്പാണിതെന്ന് മറ്റ് വിവാഹമോചിതരായ സ്ത്രീകളും അഭിപ്രായപ്പെട്ടു.

WhatsApp Channel Banner

Latest updates

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ...

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നതിനിടെ, കെ.എസ്.യുവിന്റെ...

മുംബൈയിൽ അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിനെ...

മുംബൈ: മഹാരാഷ്ട്രയിലെ തിരക്കേറിയ കല്യാൺ (Mumbai Baby Kidnapping) റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ അതീവ നിഗൂഢമായി തട്ടിക്കൊണ്ടുപോയി. കടുത്ത റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ...

ഡോഡയിൽ യുവാവ് വെടിയേറ്റു മരിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധം;...

ശ്രീനഗർ: ജമ്മു കശ്മീരിലെ ഡോഡ (Doda Shooting) ജില്ലയിലുണ്ടായ വെടിവെയ്പ്പിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെ ക്രമസമാധാന നില ഉറപ്പാക്കാനായി പ്രദേശത്തെ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ ഭരണകൂടം താൽക്കാലികമായി റദ്ദാക്കി. ശനിയാഴ്ച രാത്രിയിലുണ്ടായ...

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് | Mexico...

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ ((Mexico Earthquake Tsunami Warning)) തെക്കൻ പ്രവിശ്യയായ ചിയാപ്പാസിൽ (Chiapas) അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ...

ബലാത്സംഗക്കേസിൽ 22 വർഷമായി ഒളിവിൽ; കർണാടക അതിർത്തിയിലെ പന്നിഫാമിൽ...

പത്തനംതിട്ട: ബലാത്സംഗ കേസിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം പോലീസിനെ വെട്ടിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ പ്രതി ഒടുവിൽ പിടിയിൽ (Kodumon Rape Case). കൊടുമൺ പോലീസ് സ്റ്റേഷനിൽ 2004-ൽ രജിസ്റ്റർ ചെയ്ത...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...