HomeEntertainmentഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രൈബേഴ്‌സിനായി പുതിയ വെറൈറ്റി സാധങ്ങൾ ഉടൻ, നിരക്ക് വർധിപ്പിക്കില്ല; വിവാദങ്ങൾക്കിടയിലും...

ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രൈബേഴ്‌സിനായി പുതിയ വെറൈറ്റി സാധങ്ങൾ ഉടൻ, നിരക്ക് വർധിപ്പിക്കില്ല; വിവാദങ്ങൾക്കിടയിലും നിലപാട് വ്യക്തമാക്കി രേണു സുധി | Renu Sudhi Instagram Subscription

കൊച്ചി: അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയും മകൻ കിച്ചുവും തമ്മിലുള്ള കുടുംബതർക്കം സോഷ്യൽ മീഡിയയിൽ പുകയുമ്പോഴും, തന്റെ ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചറിനെക്കുറിച്ച് പുതിയ വിശേഷങ്ങൾ പങ്കുവെച്ച് രേണു (Renu Sudhi Instagram Subscription). സബ്‌സ്‌ക്രിപ്‌ഷൻ നിരക്ക് വർധിപ്പിക്കാൻ തനിക്ക് താല്പര്യമില്ലെന്നും സബ്‌സ്‌ക്രൈബേഴ്‌സിനായി പുതിയ വീഡിയോകൾ ഉടൻ പുറത്തുവിടുമെന്നും രേണു വ്യക്തമാക്കി.

ദുബായ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ രേണു, തന്റെ സബ്‌സ്‌ക്രൈബേഴ്‌സിനായി വൈവിധ്യമാർന്ന ഉള്ളടക്കങ്ങൾ ഉടൻ പങ്കുവെക്കുമെന്ന് അറിയിച്ചു. നാരങ്ങ തിന്നുന്നതും മിട്ടായി തിന്നുന്നതുമായ വീഡിയോകൾ തമാശരൂപേണ ഇതിലുണ്ടാകുമെന്ന് അവർ പറഞ്ഞു. സബ്‌സ്‌ക്രിപ്‌ഷനിലൂടെ രേണു ലക്ഷങ്ങൾ സമ്പാദിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കിടയിലാണ് നിരക്ക് വർധിപ്പിക്കില്ലെന്ന റിയാക്ഷൻ വരുന്നത്.

സബ്‌സ്‌ക്രൈബേഴ്‌സിനായി മാത്രം നൽകുന്ന എക്സ്ക്ലൂസീവ് വീഡിയോകൾ ഡൗൺലോഡ് ചെയ്ത് പുറത്തുവിടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് രേണു നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന നിലപാടിലാണ് അവർ.

കൊല്ലം സുധിയുടെ വേർപാടിന് ശേഷം താൻ നേരിട്ട മാനസിക പ്രയാസങ്ങളെക്കുറിച്ച് കിച്ചു യൂട്യൂബിലൂടെ വെളിപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ രേണു സുധിക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് സമൂഹമാധ്യമങ്ങളിൽ ഉണ്ടായത്. കിച്ചുവിന്റെ വെളിപ്പെടുത്തലുകൾക്ക് രേണു കൃത്യമായ മറുപടി നൽകിയിരുന്നു. കുടുംബാംഗങ്ങൾ തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങൾ സോഷ്യൽ മീഡിയ ഏറ്റുപിടിച്ചതോടെ വിഷയം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി നൽകുന്നതിനൊപ്പം തന്റെ ഡിജിറ്റൽ കണ്ടന്റ് ക്രിയേഷൻ രംഗത്ത് സജീവമായി മുന്നോട്ട് പോകാനാണ് രേണു സുധിയുടെ തീരുമാനം.

Story Summary:
Amidst the ongoing social media controversy involving her stepson Kichu, Renu Sudhi has clarified her stance on her Instagram subscription feature. Returning from Dubai, Renu stated she has no plans to increase subscription rates and promised new, light-hearted content for her subscribers. She also reiterated her warning of legal action against those leaking her exclusive subscription videos. The family dispute gained traction after Kichu’s emotional YouTube revelations, leading to a mix of support and cyberattacks on Renu.

WhatsApp Channel Banner

Latest updates

‘മോദി സർക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടി’: CJP പ്രക്ഷോഭം...

മലപ്പുറം: കോക്രോച്ച് ജനത പാർട്ടി (CJP) നടത്തിയത് അടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ യുവജന സമരമാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സി.ജെ.പിയുടെ സമരവിജയം മോദി സർക്കാരിനേറ്റ വലിയ തിരിച്ചടിയാണെന്നും ബി.ജെ.പിയുടെ...

കാർഗിൽ വിജയ് ദിവസ്: ദ്രാസിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച്...

ദ്രാസ്: കാർഗിൽ വിജയ് ദിവസത്തിന്റെ 27-ാം വാർഷികത്തിൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാർക്ക് പ്രണാമമർപ്പിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കരസേനാ മേധാവി ജനറൽ ധീരജ് സേതും. ലഡാക്കിലെ ദ്രാസിലുള്ള കാർഗിൽ...

അന്താരാഷ്ട്ര സയൻസ് ഒളിമ്പ്യാഡിലെ തിളക്കമാർന്ന നേട്ടം: ഇന്ത്യൻ വിദ്യാർത്ഥികളെ...

ന്യൂഡൽഹി: അന്താരാഷ്ട്ര സയൻസ് ഒളിമ്പ്യാഡിൽ മികച്ച വിജയം കരസ്ഥമാക്കിയ ഇന്ത്യൻ വിദ്യാർത്ഥികളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച സംപ്രേക്ഷണം ചെയ്ത 'മൻ കി ബാത്' റേഡിയോ പരിപാടിയിലാണ് ശാസ്ത്ര രംഗത്ത് രാജ്യാന്തര...

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം, രണ്ടായി...

മലപ്പുറം: കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് പെരുവയല്‍ സ്വദേശി വൈഷ്ണവ് ആണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ...

‘ധീരജവാന്മാരുടെ ശൗര്യവും ത്യാഗവും രാജ്യത്തിന് എന്നും അഭിമാനം’: കാർഗിൽ...

ന്യൂഡൽഹി: കാർഗിൽ വിജയ് ദിവസിൽ രാജ്യത്തിന്റെ അതിർത്തികൾ കാത്ത ധീരജവാന്മാർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറ്റവും പ്രതീകൂല സാഹചര്യങ്ങളിലും ഇന്ത്യൻ സൈനികർ കാഴ്ചവെച്ച പോരാട്ടവീര്യവും ശൗര്യവും രാജ്യത്തിന് എന്നും അഭിമാനമായി നിലകൊള്ളുമെന്ന്...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....