കോഴിക്കോട്: കുന്ദമംഗലത്ത് വീടിനുള്ളിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് കേസെടുത്തു. അനുമതിയില്ലാതെ സ്ഫോടക വസ്തുക്കൾ നിർമ്മിക്കുകയും സൂക്ഷിക്കുകയും ചെയ്തതിലൂടെ മരണത്തിന് കാരണമായതിനാണ് കുന്ദമംഗലം പോലീസ് കേസെടുത്തത്.(Kunnamangalam blast, Police register case in connection with 2 deaths)
വീട്ടുടമസ്ഥനായ രാഹുൽ, ഇദ്ദേഹത്തിന്റെ സഹോദരീ ഭർത്താവ് രാഹുൽ എന്നിവരാണ് മരണപ്പെട്ടത്. വീടിനുള്ളിലുണ്ടായിരുന്ന ഷിനി, ഭർത്താവ് വിഷ്ണു എന്നിവരുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ഗുരുതരമായ പൊള്ളലുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിനുള്ളിൽ പടക്ക നിർമ്മാണം നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറിയിൽ വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

