Sunday, February 8, 2026
HomeNationalPSLV വീണ്ടും വിജയത്തിലേക്ക് കുതിക്കുന്നു: ISROയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണം...

PSLV വീണ്ടും വിജയത്തിലേക്ക് കുതിക്കുന്നു: ISROയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണം ഇന്ന് | PSLV

ശ്രീഹരിക്കോട്ട: കഴിഞ്ഞ വർഷത്തെ പരാജയത്തിന് പിന്നാലെ ശക്തമായ തിരിച്ചുവരവിനൊരുങ്ങി ഐഎസ്ആർഒ. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ വിശ്വസ്ത വാഹനമായ പിഎസ്എൽവിയുടെ 62-ാം ദൗത്യം (PSLV-C62) ഇന്ന് നടക്കും. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-എൻ1 (അന്വേഷ) ഉൾപ്പെടെ 16 പേലോഡുകളുമായി രാവിലെ 10.17-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിക്കുക.(PSLV is soaring to success again, ISRO’s first launch of the year today)

ഈ വർഷത്തെ ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണമാണിത്. ഡിആർഡിഒ നിർമ്മിച്ച അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമാണിത്. ഹൈപ്പർ സ്പെക്‌ട്രൽ ഇമേജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഭൂമിയുടെ വ്യക്തമായ ചിത്രങ്ങൾ പകർക്കാൻ ഇതിന് സാധിക്കും.

അന്വേഷയ്ക്ക് പുറമെ വിദേശ രാജ്യങ്ങളിൽ നിന്നുള്ളതടക്കം പതിനഞ്ചിലധികം ചെറു ഉപഗ്രഹങ്ങളും ഈ ദൗത്യത്തിന്റെ ഭാഗമാണ്. രണ്ട് ചെറു സ്ട്രാപ്പോണുകളുള്ള റോക്കറ്റ് പതിപ്പാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates