Description
Digital Voice of Kerala
Friday, April 3, 2026

Digital Voice of Kerala
HomeKerala Assembly Election 2026'ആരും മുതലക്കണ്ണീർ ഒഴുക്കേണ്ട': OJ ജനീഷിനായി സൈക്കിൾ റാലി നടത്തി ചാണ്ടി...

‘ആരും മുതലക്കണ്ണീർ ഒഴുക്കേണ്ട’: OJ ജനീഷിനായി സൈക്കിൾ റാലി നടത്തി ചാണ്ടി ഉമ്മൻ | Chandy Oommen

🎙️ Latest Podcast

തൃശൂർ: കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ഒ.ജെ. ജനീഷ് വിജയിക്കാനാണ് ഉമ്മൻ ചാണ്ടി ആഗ്രഹിക്കുകയെന്ന് മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. അന്നമനടയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Do not shed crocodile tears, Chandy Oommen holds cycle rally for OJ Janeesh)

സഹോദരീ ഭർത്താവായ വർഗീസ് ജോർജ് കൊടുങ്ങല്ലൂരിൽ ട്വന്റി-20 സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ഉമ്മൻ ചാണ്ടിയുടെ പേരിൽ ഇവിടെ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭയിൽ തന്റെ കൂടെ കൊടുങ്ങല്ലൂർ എംഎൽഎയായി ഒ.ജെ. ജനീഷ് ഉണ്ടാകുമെന്നും മണ്ഡലത്തിന്റെ മതേതര പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ ജനീഷിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒ.ജെ. ജനീഷിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച റോഡ് ഷോയിൽ ചാണ്ടി ഉമ്മൻ വേറിട്ട രീതിയിലാണ് പങ്കെടുത്തത്.

പൊയ്യയിൽ നിന്ന് ആരംഭിച്ച് മാള, വലിയപറമ്പ് വഴി അന്നമനട വരെ ചാണ്ടി ഉമ്മൻ സൈക്കിൾ ചവിട്ടിയാണ് റോഡ് ഷോ നടത്തിയത്. സ്ഥാനാർത്ഥി ഒ.ജെ. ജനീഷും ചാണ്ടി ഉമ്മനോടൊപ്പം സൈക്കിൾ യാത്രയിൽ പങ്കുചേർന്നു. ബൈക്കുകളിലും കാറുകളിലുമായി നിരവധി പ്രവർത്തകരാണ് റാലിയെ അനുഗമിച്ചത്. കെ. കരുണാകരന്റെ മണ്ണ് തിരിച്ചുപിടിക്കാനായി എത്തിയ ഉമ്മൻ ചാണ്ടിയുടെ മകന് ഒ.ജെ. ജനീഷ് നന്ദി അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.