Description
Digital Voice of Kerala
Friday, April 3, 2026

Digital Voice of Kerala
HomeIran Israel Conflict'ഞാൻ പറയുന്നത് അവർ അനുസരിക്കും': ഇസ്രായേലിനെ കുറിച്ച് ട്രംപ് | Israel

‘ഞാൻ പറയുന്നത് അവർ അനുസരിക്കും’: ഇസ്രായേലിനെ കുറിച്ച് ട്രംപ് | Israel

🎙️ Latest Podcast

വാഷിംഗ്ടൺ: ഇറാൻ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, തന്റെ അധികാരം ഊട്ടിയുറപ്പിക്കുന്ന പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ ആവശ്യപ്പെട്ടാൽ ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ വാക്കിന് വഴങ്ങുമെന്നും ട്രംപ് അവകാശപ്പെട്ടു.(They’ll stop when I stop, Trump about Israel stopping war against Iran )

ഞാൻ പറയുന്നത് അവർ ചെയ്യും. അവർ ഒരു നല്ല ടീം പ്ലെയറാണ്. ഞാൻ എപ്പോൾ നിർത്താൻ പറയുന്നോ അപ്പോൾ അവർ നിർത്തും. പ്രകോപനമുണ്ടായാൽ അവർക്ക് മറ്റ് വഴികളുണ്ടാകില്ല, എങ്കിലും ഞാൻ നിർത്തിയാൽ അവരും നിർത്തും, ട്രംപ് പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കുന്നത് നെതന്യാഹുവുമായുള്ള സംയുക്ത തീരുമാനമായിരിക്കുമെന്ന് നേരത്തെ അഭിമുഖത്തിൽ ട്രംപ് പറഞ്ഞിരുന്നു. എന്നാൽ പുതിയ പ്രസ്താവനയിൽ പൂർണ്ണാധികാരം തനിക്കാണെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്. ഫെബ്രുവരി 28-ന് ട്രംപിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ ആരംഭിച്ചത്. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ അന്ത്യത്തിന് ഈ സൈനിക നീക്കം കാരണമായി. ഇത് മേഖലയിലെ സംഘർഷം അതിരൂക്ഷമാക്കിയിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.