പട്‌ന: ബീഹാറിലെ നളന്ദയിൽ പരപുരുഷ ബന്ധം ആരോപിച്ചു യുവതിയെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിക്കുകയും തെരുവിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്ത ദാരുണ സംഭവം പുറത്തുവന്നു (Bihar Woman Mob Attack). മാർച്ച് 26-ന് അജയ്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. മൊബൈൽ റീചാർജ് ചെയ്യാൻ പോയപ്പോൾ കടയുടമയുമായി സംസാരിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ കടയ്ക്കുള്ളിൽ പൂട്ടിയിടുകയും പിന്നീട് ജനലിലൂടെ പുറത്തുകടക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ ചേർന്ന് മർദ്ദിക്കുകയുമായിരുന്നു. വസ്ത്രങ്ങൾ വലിച്ചുകീറുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത ആൾക്കൂട്ടം യുവതിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുകയും നെറ്റിയിൽ സിന്ദൂരമണിയിക്കാൻ മുതിരുകയും ചെയ്തു.
യുവതിയുടെ പരാതിയെത്തുടർന്ന് അശോക് യാദവ്, മത്‌ലു മഹ്തോ എന്നിവരെ പോലീസ് പിടികൂടി. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. സംഭവത്തെത്തുടർന്ന് പൂനെയിൽ ജോലി ചെയ്യുന്ന ഭർത്താവ് നാട്ടിലെത്തിയിട്ടുണ്ട്. ബീഹാറിലെ ക്രമസമാധാന നില തകർന്നുവെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആരോപിച്ചു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പുനൽകി.
Summary: In a horrifying incident in Bihar’s Nalanda district, a mother of three was sexually harassed and physically assaulted by a mob over suspicion of an extramarital affair. On March 26, the woman was locked inside a shop, dragged through the streets, and subjected to a forced marriage attempt where men tried to apply sindoor on her forehead.

