ലഖ്‌നൗ: ഉത്തർപ്രദേശിലെ രാംപൂരിൽ അഞ്ച് മക്കൾക്കും ഉറക്കഗുളിക നൽകി ബോധരഹിതരാക്കിയ ശേഷം യുവതി കാമുകനൊപ്പം ഒളിച്ചോടി (Uttar Pradesh Crime). രാംപൂർ സ്വദേശിനി മിതിലേഷ് (33) ആണ് 22 കാരനായ കാമുകൻ സുരേന്ദ്രനൊപ്പം നാടുവിട്ടത്. സംഭവത്തിൽ ഭർത്താവ് രൂപ് കിഷോർ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ 24 മണിക്കൂറിനുള്ളിൽ ഇരുവരും പിടിയിലായി.
ഡൽഹിയിൽ തയ്യൽ ജോലി ചെയ്യുന്ന രൂപ് കിഷോർ നാട്ടിലില്ലാത്ത സമയത്തായിരുന്നു മിതിലേഷിന്റെ സാഹസം. വീട്ടിലുണ്ടായിരുന്ന അഞ്ച് കുട്ടികൾക്കും ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം യുവതി വീടിന്റെ മുൻവാതിൽ പുറത്തുനിന്ന് പൂട്ടി കാമുകനൊപ്പം കടന്നുകളയുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന പണം, സ്വർണാഭരണങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയും ഇവർ കൈക്കലാക്കിയിരുന്നു.
തിരികെയെത്തിയ ഭർത്താവ് കുട്ടികളെ അബോധാവസ്ഥയിൽ കണ്ടെത്തുകയും ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയുമായിരുന്നു. കുട്ടികൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിതമായ തിരച്ചിലിനൊടുവിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന മിതിലേഷിനെയും സുരേന്ദ്രനെയും പോലീസ് സംഘം പിടികൂടിയത്. പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് നിയമനടപടികൾ ആരംഭിച്ചു.
Story Summary:
In Rampur, Uttar Pradesh, a 33-year-old mother of five children fled with her 22-year-old lover after drugging her children with sleeping pills. The woman also stole cash and jewelry from the house. Following a complaint from her husband, the police tracked and arrested the couple within 24 hours. The children are safe and out of danger.

