Description
Digital Voice of Kerala
Monday, March 30, 2026

Digital Voice of Kerala
HomeKerala Assembly Election 2026ശശി തരൂരിനൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ചു; ഭിന്നശേഷിക്കാരനായ കോൺഗ്രസ് പ്രവർത്തകനെ ഡിസിസി...

ശശി തരൂരിനൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ചു; ഭിന്നശേഷിക്കാരനായ കോൺഗ്രസ് പ്രവർത്തകനെ ഡിസിസി പ്രസിഡന്റ് മർദ്ദിച്ചു | Idukki DCC President

🎙️ Latest Podcast

ഇടുക്കി: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ പാ​ർ‌​ട്ടി പ്ര​വ​ർ​ത്ത​ക​നെ ക​യ്യേ​റ്റം ചെ​യ്ത് ഇ‌​ടു​ക്കി ഡി​സി​സി പ്ര​സി​ഡ​ന്‍റ് (Idukki DCC President). പീരുമേട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സിറിയക് തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശശി തരൂർ എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കുമളിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത മുൻ വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റും ബ്ലോക്ക് കമ്മിറ്റി അംഗവുമായ മഹേഷിനാണ് ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിൽ നിന്നും മോശം അനുഭവം ഉണ്ടായത്.

പരിപാടിക്ക് ശേഷം ശശി തരൂരിനൊപ്പം സെൽഫി എടുക്കാൻ മഹേഷ് ശ്രമിച്ചു. ഈ സമയത്ത് തിരക്ക് നിയന്ത്രിക്കാനെന്ന പേരിൽ സി.പി. മാത്യു മഹേഷിനെ ബലം പ്രയോഗിച്ച് തള്ളിമാറ്റുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഭിന്നശേഷിക്കാരനായ തന്നോട് പാർട്ടിയിലെ മുതിർന്ന നേതാവ് ഇത്തരത്തിൽ പെരുമാറിയതിൽ വലിയ വിഷമമുണ്ടെന്ന് മഹേഷ് പ്രതികരിച്ചു. വർഷങ്ങളായി കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിയാണ് മഹേഷ്.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ സ്വന്തം പാർട്ടിക്കാരനോട് തന്നെ ഡിസിസി പ്രസിഡന്റ് കാണിച്ച ഈ സമീപനം യുഡിഎഫ് കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സൈബർ ഇടങ്ങളിലും വിമർശനം ഉയരുന്നുണ്ട്.

നേരത്തെ ഇടുക്കിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം പാർട്ടിക്കുള്ളിലെ ഈ തർക്കം പുറത്തുവരുന്നത്.

Short Story Summary:
Idukki DCC President C.P. Mathew allegedly assaulted a differently-abled Congress worker, Mahesh, during an election campaign in Kumily. The incident occurred when Mahesh, a block committee member and former Mandalam president, tried to take a selfie with Shashi Tharoor, who was campaigning for UDF candidate Cyriac Thomas. Video of the DCC president pushing the worker has sparked criticism on social media amidst the ongoing assembly election heat in Idukki.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.