പാലക്കാട്: ഒറ്റപ്പാലം മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan Speech Ottapalam) പി.കെ. ശശിക്കെതിരെ (P K Sasi ) കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്. സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ ജനവിധി തേടുന്ന ശശിയുടെ നിലപാട് രാഷ്ട്രീയ വഞ്ചനയാണെന്ന് അദ്ദേഹം ആവർത്തിച്ചു.
സ്ഥാനാർത്ഥിയാകാൻ വേണ്ടി പാർട്ടി വിട്ടുപോയ പി.കെ. ശശി വഞ്ചകനാണ്. വഞ്ചിക്കുന്നവർക്ക് ജയിക്കാൻ കഴിയില്ലെന്നതാണ് ചരിത്രം. അത്തരക്കാരെ ജനങ്ങൾ പാഠം പഠിപ്പിക്കും. കേരളം തകരണം എന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. വികസന പ്രവർത്തനങ്ങളെ തടയാനാണ് അവർ ശ്രമിക്കുന്നത്. കേരളം രക്ഷപ്പെടരുത് എന്ന വാശിയാണ് ബിജെപി സർക്കാരിനുള്ളത്.
കേന്ദ്രത്തിന്റെ കേരള വിരുദ്ധ നയങ്ങൾക്കെതിരെ സംസാരിക്കാൻ യുഡിഎഫ് എംപിമാർക്ക് കഴിയുന്നില്ല. പാർലമെന്റിൽ നിശബ്ദരായിരിക്കുന്ന ഇവർ ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.കേരളം മതനിരപേക്ഷതയുടെ വിളനിലമാണ്. ആർഎസ്എസിനെയും ബിജെപിയെയും സ്വീകരിക്കാൻ ഈ മണ്ണാവില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഷൊർണൂർ മുൻ എംഎൽഎയുമായിരുന്ന പി.കെ. ശശി പാർട്ടി വിട്ടത് പാലക്കാട് ജില്ലയിലെ എൽഡിഎഫ് കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരുന്നു. ശശിയുടെ യുഡിഎഫ് പ്രവേശനം തിരഞ്ഞെടുപ്പിൽ എന്ത് മാറ്റമുണ്ടാക്കുമെന്ന് ഉറ്റുനോക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഈ നേരിട്ടുള്ള കടന്നാക്രമണം.
Short Story Summary:
Chief Minister Pinarayi Vijayan launched a scathing attack on former CPM leader P.K. Sasi, who is contesting as a UDF-backed independent in Ottapalam. Labeling Sasi a “traitor,” the CM stated that history never rewards those who betray their cause. During the LDF campaign meet, he also slammed the Central Government for hindering Kerala’s growth and criticized UDF MPs for remaining silent on the state’s issues in Parliament.

