ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ (Modi Trump phone Call) പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് നടത്തിയ ചർച്ചയിൽ ശതകോടീശ്വരൻ ഇലോൺ മസ്ക് പങ്കെടുത്തെന്ന റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു (Modi Trump hone Call). മാർച്ച് 24-ന് നടന്ന സംഭാഷണത്തെക്കുറിച്ച് ‘ന്യൂയോർക്ക് ടൈംസ്’ നൽകിയ വാർത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രം വ്യക്തമാക്കി.
മാർച്ച് 24-ലെ ടെലിഫോൺ സംഭാഷണം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ മാത്രമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഇതിൽ മൂന്നാമതൊരു വ്യക്തി ഉൾപ്പെട്ടിട്ടില്ല.ഫെബ്രുവരി 28-ന് ഇറാനെതിരെ യുഎസ് – ഇസ്രയേൽ സൈനിക നീക്കം ആരംഭിച്ച ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആദ്യത്തെ നേരിട്ടുള്ള ആശയവിനിമയമായിരുന്നു ഇത്. മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് ഇരുവരും വിശദമായി സംസാരിച്ചു.
പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ന്യൂയോർക്ക് ടൈംസ്’ ആണ് മസ്കിന്റെ സാന്നിധ്യത്തെക്കുറിച്ച് വാർത്ത നൽകിയത്. രാഷ്ട്രത്തലവൻമാർ തമ്മിലുള്ള രഹസ്യസ്വഭാവമുള്ള ചർച്ചയിൽ ഒരു സ്വകാര്യ വ്യക്തി ഇടപെടുന്നത് അസാധാരണമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ വർഷം ട്രംപ് ഭരണകൂടവുമായി അകന്ന ഇലോൺ മസ്ക് ഈ വിവാദങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. യുദ്ധപ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം ഊഹാപോഹങ്ങൾക്ക് വിരാമമിടാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ കൃത്യമായ ഇടപെടൽ.
Short Story Summary:
The Indian government has dismissed reports claiming Elon Musk was part of a phone call between PM Narendra Modi and US President Donald Trump on March 24. Addressing a New York Times report, the Ministry of External Affairs clarified that the conversation focused on the Middle East crisis following the February 28 attacks on Iran and was strictly between the two leaders. India reaffirmed that no private individuals were involved in this high-level bilateral communication.

