Description
Digital Voice of Kerala
Thursday, March 26, 2026

Digital Voice of Kerala
HomeIran Israel Conflictബാബ് അൽ മാൻഡേബും ഉപരോധിക്കും: അമേരിക്കയ്ക്ക് ഇറാൻ്റെ മുന്നറിയിപ്പ് | Iran

ബാബ് അൽ മാൻഡേബും ഉപരോധിക്കും: അമേരിക്കയ്ക്ക് ഇറാൻ്റെ മുന്നറിയിപ്പ് | Iran

🎙️ Latest Podcast

ടെഹ്‌റാൻ: അമേരിക്കയും സഖ്യകക്ഷികളും സൈനിക സമ്മർദ്ദം ശക്തമാക്കിയാൽ തന്ത്രപ്രധാനമായ ബാബ് അൽ മാൻഡേബ് കടലിടുക്ക് ഉപരോധിക്കുമെന്ന് ഇറാന്റെ ഭീഷണി. ഹോർമുസ് കടലിടുക്കിന് മേൽ നിയന്ത്രണം സ്ഥാപിക്കാനുള്ള അമേരിക്കൻ നീക്കങ്ങൾക്കുള്ള മറുപടിയായാണ് ഇറാൻ സൈനിക വൃത്തങ്ങൾ ഈ മുന്നറിയിപ്പ് നൽകിയത്. പേർഷ്യൻ ഗൾഫിലോ ഒമാൻ കടലിലോ ഇറാന്റെ ദ്വീപുകളിലോ സൈനിക വിന്യാസം നടത്തിയാൽ ശത്രുക്കൾക്ക് അപ്രതീക്ഷിതമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇറാൻ വക്താവ് വ്യക്തമാക്കി.(Iran has threatened to block the Bab al-Mandeb Strait If US Escalates War)

ഇന്ത്യൻ മഹാസമുദ്രത്തെ ചെങ്കടലുമായും സൂയസ് കനാലുമായും ബന്ധിപ്പിക്കുന്ന ഏക പാതയാണിത്. ഇതിന്റെ ഉപരോധം ആഗോള സമ്പദ്‌വ്യവസ്ഥയെ രീതിയിൽ ബാധിക്കും. ലോക വ്യാപാരത്തിന്റെ ഏകദേശം 12 ശതമാനത്തോളം നടക്കുന്നത് ഈ ഇടുങ്ങിയ പാതയിലൂടെയാണ്. ഇതിന് തടസ്സം നേരിട്ടാൽ സൂയസ് കനാൽ വഴിയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിക്കും.

ലോകത്തെ ആകെ എണ്ണ വ്യാപാരത്തിന്റെ 12 ശതമാനവും എൽഎൻജി വ്യാപാരത്തിന്റെ 8 ശതമാനവും ഈ റൂട്ട് വഴിയാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ധനം യൂറോപ്പിലേക്കും അമേരിക്കയിലേക്കും എത്തുന്ന പ്രധാന പാതയാണിത്. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്കും ചൈനയിലേക്കും വരുന്ന കപ്പലുകൾക്ക് ഈ പാത അനിവാര്യമാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.