Description
Digital Voice of Kerala
Thursday, March 26, 2026

Digital Voice of Kerala
HomeWorldസോഷ്യൽ മീഡിയ ആസക്തി സൃഷ്ടിക്കുന്നു: മെറ്റയ്ക്കും ഗൂഗിളിനും വമ്പൻ പിഴ; നിർണ്ണായക...

സോഷ്യൽ മീഡിയ ആസക്തി സൃഷ്ടിക്കുന്നു: മെറ്റയ്ക്കും ഗൂഗിളിനും വമ്പൻ പിഴ; നിർണ്ണായക വിധി | Social media

🎙️ Latest Podcast

ന്യൂയോർക്ക്: ഉപഭോക്താക്കളിൽ ആസക്തിയുണ്ടാക്കുന്ന വിധത്തിൽ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്തെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഭീമന്മാരായ മെറ്റയ്ക്കും ഗൂഗിളിനും കോടതി പിഴ ചുമത്തി. മെറ്റ 4.2 മില്യൺ ഡോളറും, ഗൂഗിൾ 1.8 മില്യൺ ഡോളറും നഷ്ടപരിഹാരം നൽകാനാണ് ലോസ് ഏഞ്ചൽസ് കോടതി ഉത്തരവിട്ടത്.( Creates Social media addiction, Huge fine for Meta and Google)

ചെറുപ്പം മുതലുള്ള അമിതമായ സോഷ്യൽ മീഡിയ ഉപയോഗം തന്റെ മാനസികാരോഗ്യത്തെ തകർത്തുവെന്ന് ചൂണ്ടിക്കാട്ടി കാലിഫോർണിയ സ്വദേശിനിയായ ഇരുപതുകാരിയാണ് കോടതിയെ സമീപിച്ചത്. ഒൻപത് ദിവസങ്ങളിലായി 40 മണിക്കൂറിലധികം നീണ്ട വിശദമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്.

പ്ലാറ്റ്‌ഫോമുകളുടെ രൂപകൽപ്പനയിലും പ്രവർത്തനത്തിലും കമ്പനികൾ മതിയായ ജാഗ്രത കാട്ടിയില്ല. ഉപഭോക്താക്കളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഫീച്ചറുകൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു. സോഷ്യൽ മീഡിയ കമ്പനികളുടെ അൽഗോരിതങ്ങൾക്കും പ്രവർത്തനരീതികൾക്കും മേൽ കടുത്ത നിയന്ത്രണങ്ങൾ വരാൻ ഈ വിധി കാരണമായേക്കാം. വിധിയിൽ ബഹുമാനപൂർവ്വമായ വിയോജിപ്പ് രേഖപ്പെടുത്തുന്നതായി മെറ്റയും ഗൂഗിളും അറിയിച്ചു. കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനാണ് ഇരു കമ്പനികളുടെയും തീരുമാനം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.