Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeNationalഅക്ബർ റോഡിലെ ഓഫീസ് ശനിയാഴ്ചയ്ക്കകം ഒഴിയണം; കോൺഗ്രസിന് കേന്ദ്രത്തിന്റെ നോട്ടീസ് |...

അക്ബർ റോഡിലെ ഓഫീസ് ശനിയാഴ്ചയ്ക്കകം ഒഴിയണം; കോൺഗ്രസിന് കേന്ദ്രത്തിന്റെ നോട്ടീസ് | Congress Akbar Road Office

🎙️ Latest Podcast

 

ന്യൂഡൽഹി: കഴിഞ്ഞ 48 വർഷമായി കോൺഗ്രസിന്റെ ദേശീയ ആസ്ഥാനമായി പ്രവർത്തിക്കുന്ന 24, അക്ബർ റോഡിലെ ബംഗ്ലാവ് ശനിയാഴ്ചയ്ക്കകം (മാർച്ച് 28) ഒഴിയണമെന്ന് കേന്ദ്ര സർക്കാർ ( Congress Akbar Road Office). ലൂട്ടിൻ ഡൽഹിയിലെ കോൺഗ്രസിന്റെ സാന്നിധ്യം അവസാനിപ്പിക്കുന്ന നീക്കമാണിതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. അക്ബർ റോഡിലെ ഓഫീസിനൊപ്പം റെയ്‌സിന റോഡിലെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ആസ്ഥാനം ഒഴിയാനും നോട്ടീസ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം കോട്‌ല മാർഗിൽ ‘ഇന്ദിരാ ഭവൻ’ എന്ന പേരിൽ പുതിയ ആസ്ഥാനം കോൺഗ്രസ് ഉദ്ഘാടനം ചെയ്തിരുന്നു. എങ്കിലും അക്ബർ റോഡിലെ ഓഫീസിൽ പാർട്ടിയുടെ പ്രധാന പ്രവർത്തനങ്ങൾ ഇപ്പോഴും തുടർന്നുവരികയാണ്. പുതിയ ഓഫീസ് സജ്ജമായ സാഹചര്യത്തിൽ സർക്കാർ ഭൂമിയിലുള്ള പഴയ ബംഗ്ലാവുകൾ ഒഴിയണമെന്നാണ് നിർദ്ദേശം. 1978 മുതൽ കോൺഗ്രസ് ഈ വിലാസത്തിലാണ് പ്രവർത്തിക്കുന്നത്.

ഈ നീക്കത്തിനെതിരെ നിയമപരമായ പോരാട്ടത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. സർക്കാർ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് മുതിർന്ന നേതാക്കൾ ആരോപിച്ചു. ബംഗ്ലാവുകൾക്ക് വിപണി നിരക്കിലുള്ള വാടക കൃത്യമായി അടയ്ക്കുന്നുണ്ടെന്നും പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ശനിയാഴ്ചയ്ക്കകം ഒഴിയണമെന്ന കർശന നിർദ്ദേശം വന്നതോടെ വരും ദിവസങ്ങളിൽ ഇത് വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിവെച്ചേക്കും.

Summary

The central government has issued a notice to the Congress party to vacate its long-standing headquarters at 24, Akbar Road and the Youth Congress office at 5, Raisina Road by Saturday, March 28. Although the party inaugurated its new headquarters, Indira Bhavan, at Kotla Marg last year, it has continued to operate from the Akbar Road premises. The Congress is now exploring legal options to challenge the eviction, terming the move as politically motivated.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.