മംഗളൂരു: ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം മംഗളൂരുവിൽ പ്രവർത്തനം ആരംഭിച്ചു (Bobby Chemmanur Mangalore). കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓൺലൈനായി ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗിന്നസ് റെക്കോർഡ് ജേതാവും ജ്വല്ലറി ഗ്രൂപ്പ് ചെയർമാനുമായ ബോചെ (ഡോ. ബോബി ചെമ്മണ്ണൂർ) ചടങ്ങിൽ സന്നിഹിതനായിരുന്നു.
ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി, കന്നഡ താരം ഉപേന്ദ്ര റാവു എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. സ്വർണാഭരണങ്ങളുടെ ആദ്യ വിൽപ്പന ലോക്സഭാംഗം ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ടയും, ഡയമണ്ട് ആഭരണങ്ങളുടെ ആദ്യ വിൽപ്പന എം.എൽ.എ ഡി. വേദവ്യാസ കമ്മത്തും നിർവ്വഹിച്ചു.
ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാഗമായി മംഗളൂരുവിലെ നിർധനരായ രോഗികൾക്ക് ബോചെ സാമ്പത്തിക സഹായം വിതരണം ചെയ്തു. ഇതിന്റെ ഭാഗമായുള്ള സമ്മാനങ്ങൾ എം.എൽ.സി ഇവാൻ ഡിസൂസ വിതരണം ചെയ്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ആനുകൂല്യങ്ങളാണ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. HUID മുദ്രയുള്ള 916 സ്വർണാഭരണങ്ങൾ ഹോൾസെയിൽ നിരക്കിൽ സ്വന്തമാക്കാം. അൺകട്ട്, പ്രഷ്യസ് ആഭരണങ്ങളുടെ പണിക്കൂലിയിൽ 50% വരെ കിഴിവ് ലഭ്യമാണ്.
2 ലക്ഷം രൂപയ്ക്ക് മുകളിൽ അൺകട്ട്, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങൾ വാങ്ങുന്നവർക്ക് സ്വർണ്ണനാണയം സൗജന്യമായി ലഭിക്കും.
പണിക്കൂലിയില്ലാതെ സ്വർണം വാങ്ങാനുള്ള അഡ്വാൻസ് ബുക്കിംഗ് സൗകര്യവും എല്ലാ പർച്ചേയ്‌സിനുമൊപ്പം ഉറപ്പായ സമ്മാനങ്ങളും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.
Business Summary:
Boche (Dr. Bobby Chemmanur) launched a new showroom of Bobby Chemmanur International Jewellers in Mangaluru. Karnataka DCM D.K. Shivakumar inaugurated the store online in the presence of actors Emraan Hashmi and Upendra Rao. The showroom offers a vast collection of HUID-marked 916 gold, diamonds, and silver ornaments. As part of the launch, customers can benefit from wholesale rates, up to 50% off on making charges for precious stones, and free gold coins on high-value purchases.

