ന്യൂയോർക്ക്: ന്യൂയോർക്കിലെ ലാ ഗാർഡിയ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ എയർ കാനഡ എക്സ്പ്രസ് വിമാനം ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. റൺവേയിൽ വെച്ചാണ് വിമാനം വിമാനത്താവളത്തിലെ വാഹനവുമായി ഇടിച്ചത്. അപകടത്തെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു.(Air Canada Express Plane, Truck Collide On New York, many injured)
അമേരിക്കൻ ഫെഡറൽ ഏവിയേഷൻ വിഭാഗം ലാ ഗാർഡിയ വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അപകടം നടന്നയുടൻ തന്നെ സ്ഥലത്ത് രക്ഷാപ്രവർത്തനവും ആളുകളെ ഒഴിപ്പിക്കുന്ന നടപടികളും ആരംഭിച്ചു.
സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ചയാണോ അപകടത്തിന് കാരണമായതെന്ന് പരിശോധിച്ചുവരികയാണ്.

