HomeNationalകാൻസറിന് നാരങ്ങാവെള്ളം 'ഒറ്റമൂലി'; ഇന്ത്യൻ വംശജയായ ഡയറ്റീഷ്യനെ പുറത്താക്കി യുകെ എൻ.എച്ച്.എസ്...

കാൻസറിന് നാരങ്ങാവെള്ളം ‘ഒറ്റമൂലി’; ഇന്ത്യൻ വംശജയായ ഡയറ്റീഷ്യനെ പുറത്താക്കി യുകെ എൻ.എച്ച്.എസ് | Aparna Srivastava NHS Sacked

ലണ്ടൻ: ഗുരുതരമായ രോഗാവസ്ഥകളിൽ കഴിയുന്നവർക്ക് ജീവന് ഭീഷണിയായേക്കാവുന്ന അശാസ്ത്രീയ ചികിത്സാ നിർദ്ദേശങ്ങൾ നൽകിയതിന് ഇന്ത്യൻ വംശജയായ ഡയറ്റീഷ്യൻ അപർണാ ശ്രീവാസ്തവയെ യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് (NHS) ജോലിയിൽ നിന്ന് പിരിച്ചുവിട്ടു (Aparna Srivastava NHS Sacked). ഇവരുടെ ലൈസൻസ് റദ്ദാക്കുകയും സസ്‌പെൻഷൻ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കിഴക്കൻ യോർക്ക്‌ഷെയറിലെ ഹള്ളിലുള്ള എൻ.എച്ച്.എസ് ആശുപത്രിയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. സഹപ്രവർത്തകൻ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

കീമോതെറാപ്പിയേക്കാൾ ആയിരം മടങ്ങ് ഫലപ്രദമാണ് ചെറുചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നതെന്നായിരുന്നു അപർണയുടെ ഒരു വാദം. കൂടാതെ ദിവസവും മൂന്ന് സ്പൂൺ പച്ച വെളിച്ചെണ്ണ കുടിക്കുന്നത് കാൻസറിനെ അകറ്റുമെന്നും ഇവർ രോഗികളോട് പറഞ്ഞു.

ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണം പൂർണ്ണമായും ഒഴിവാക്കേണ്ട സീലിയാക് (Celiac) രോഗികളോട് ഗ്ലൂട്ടൻ അടങ്ങിയ ബാർലി കഴിക്കാൻ നിർദ്ദേശിച്ചത് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുമായിരുന്നു. പാർക്കിൻസൺസ് ബാധിച്ച 91 വയസ്സുകാരനോട് എഫ്.എം റേഡിയോ കേൾക്കാനും യോഗ ചെയ്യാനും നിർദ്ദേശിച്ചു. മറ്റൊരു രോഗിയോട് ഭക്ഷണത്തിന് മുമ്പ് ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴൽ സംഗീതം കേൾക്കാനാണ് ഇവർ പറഞ്ഞത്.

കുണ്ഡലിനി ഊർജ്ജം ഉണർത്തുക, പ്രത്യേക ബ്രാൻഡ് ആപ്പിൾ സിഡർ വിനാഗിരി ഉപയോഗിക്കുക, ഓരോ ഉരുള ഭക്ഷണവും 32 തവണ ചവച്ചരച്ച് കഴിക്കുക തുടങ്ങിയവയായിരുന്നു ഇവരുടെ മറ്റ് ‘കണ്ടെത്തലുകൾ’.

അധികൃതർ ചോദ്യം ചെയ്തപ്പോൾ, വാട്സാപ്പിൽ ഫോർവേഡ് ആയി ലഭിച്ച വിവരങ്ങളാണ് താൻ രോഗികൾക്ക് നൽകിയതെന്ന വിചിത്രമായ മറുപടിയാണ് അപർണ നൽകിയത്. ആധുനിക വൈദ്യശാസ്ത്രം പിന്തുടരുന്ന ഒരു സർക്കാർ സംവിധാനത്തിൽ ഇരുന്ന് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തിയത് അതീവ ഗുരുതരമായ വീഴ്ചയായാണ് എൻ.എച്ച്.എസ് കണക്കാക്കുന്നത്.

Story Summary:
The UK’s NHS has sacked and suspended Indian-origin dietitian Aparna Srivastava for prescribing unscientific “home remedies” for serious illnesses like cancer and Parkinson’s. Working at a hospital in Hull, she claimed lemon water is 1000 times more effective than chemotherapy and advised Celiac patients to consume gluten-rich barley. Her defense was that she shared information received via WhatsApp forwards. Following a colleague’s complaint, the NHS revoked her license, citing her advice as life-threatening.

WhatsApp Channel Banner

Latest updates

‘ഡൽഹിയിൽ വിദ്യാർഥികൾ തല്ലുകൊള്ളുമ്പോൾ നിങ്ങൾ ഡാൻസ് കളിക്കുകയാണോ?’; ഖുശ്ബുവിനെതിരെ...

ചെന്നൈ: കുടുംബത്തോടൊപ്പം കൊടൈക്കനാലിൽ അവധിയാഘോഷിക്കുന്നതിനിടെ പങ്കുവെച്ച നൃത്ത വീഡിയോയുടെ പേരിൽ നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിടുന്നു (Khushbu Sundar Dance Video Controversy). ഡൽഹിയിൽ നീറ്റ്...

സ്പെഷ്യൽ നീഡ്സ് കുട്ടികളുടെ മാതാപിതാക്കൾക്ക് സ്വയം പരിചരണം: കരുതലിനൊപ്പം...

ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ് (International self care day july 24). പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ,...

‘കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ല’:...

തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന സർക്കാരിനും സമയമില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഡൽഹിയിൽ പോയി പല കാര്യങ്ങളും വിളിച്ചു പറയുന്ന...

‘ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കണം’: പ്രതിപക്ഷ പ്രതിഷേധത്തിൽ നീറിപ്പുകഞ്ഞ്...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റ് വളപ്പിൽ പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറി...

നാഗാലാൻഡിൽ നിന്ന് ഡൽഹിയിലെ വിദ്യാർഥികൾക്ക് സ്നേഹവിരുന്ന്; ₹73,000 ചെലവിൽ...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ തുടരുന്ന വിദ്യാർഥി പ്രതിഷേധത്തിന് നാഗാലാൻഡിൽ നിന്ന് എത്തിയ വ്യത്യസ്തമായ ഐക്യദാർഢ്യ പ്രകടനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് (Nagaland Man Sends 150 Pizzas To...

DON'T MISS

നാഗാലാൻഡിൽ നിന്ന് ഡൽഹിയിലെ വിദ്യാർഥികൾക്ക് സ്നേഹവിരുന്ന്; ₹73,000 ചെലവിൽ...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ തുടരുന്ന വിദ്യാർഥി പ്രതിഷേധത്തിന് നാഗാലാൻഡിൽ നിന്ന് എത്തിയ വ്യത്യസ്തമായ ഐക്യദാർഢ്യ പ്രകടനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് (Nagaland Man Sends 150 Pizzas To...

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....