കണ്ണൂർ: നെടുംപൊയിൽ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ് വയോധിക മരിച്ചു. കണ്ണൂർ സ്വദേശിനി ഭാർഗവി (78) ആണ് മരിച്ചത് (Nedumpoyil Car Crash). സെമിനാരി വളവിൽ വെച്ച് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അവധി ആഘോഷിക്കാനായി വയനാട്ടിലേക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ മറ്റുള്ളവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെത്തുടർന്ന് ചുരം പാതയിൽ ഗതാഗത തടസ്സമുണ്ടായി.

